മദ്യപിച്ചാല്‍ മാത്രമല്ല, കഞ്ചാവടിച്ച് വാഹനമോടിച്ചാലും ഇനി കുടുങ്ങും; ഉമിനീര്‍ പരിശോധനയുമായി പൊലിസ്

തിരുവനന്തപുരം: ഇനി മദ്യപിക്കുന്നവര്‍ മാത്രമല്ല, കഞ്ചാവ്, എം.ഡി.എം.എ ലഹരി ഉപയോഗിക്കുന്നവരും കുടുങ്ങും. ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്. ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ തിരിച്ചറിയും. സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page