കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങിതായി വിവരം

കൊച്ചി: കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങി. അഖ്സ പള്ളി സന്ദര്‍ശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാന്‍ എത്തിയതാണ് സംഘം.
ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ പലസ്തീനില്‍ ബെത്ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. ബെത്ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
നേരത്തെയുള്ള യാത്രാ പദ്ധതിയനുസരിച്ച് താബ വഴി ഈജിപ്തിലേക്ക് ശനിയാഴ്ചയായിരുന്നു പോകേണ്ടിയിരുന്നത്. ബസില്‍ യാത്രയാരംഭിച്ച് ഏഴുപതുകിലോമീറ്ററോളം
പിന്നിട്ടശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് എല്ലാ വഴികളും അടച്ചപ്പോള്‍ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണം ഉണ്ടാകുകയും ഇവര്‍ക്ക് തിരികെ വരാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. ഇന്ത്യന്‍ എംബസിയുമായി ഇവര്‍ ബന്ധിപ്പെട്ടിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങള്‍ക്ക് 0592916418 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് +97235226748 എന്ന നമ്പരില്‍ ബന്ധപ്പെടാം. 6000 ത്തിലധികം മലയാളികള്‍ ഇപ്പോള്‍ ഇസ്രയേലില്‍ ജോലിചെയ്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page