റിയാദ്: ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തില്‍ ആളെ എത്തിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ റിയാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സഭവിക്കുകയായിരുന്നു. റിയാദിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരനായിരുന്നു. ഷെഫി റഹീം നേരത്തെ ജിദ്ദയിലും ദുബായിയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.