പ്രാർത്ഥിക്കാൻ എത്തിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം:പളളി കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ.ആറന്മുള സ്വദേശി വർഗീസ് തോമസി(63) നെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തുപറഞ്ഞെങ്കിലും വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു.സ്കൂൾ മാനേജ്മെന്‍റാണ്  വിഷയം ഒതുക്കി തീർക്കാൻ ഇടപെട്ടത്. എന്നാൽ വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  പോക്സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page