ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ പ്രോഗ്രാം മാനേജറെ പുറത്താക്കി: ജോലി നഷ്ടമായത് നീലേശ്വരം സ്വദേശിക്ക്; നടപടി പടന്ന സ്വദേശിനിയുടെ പരാതിയിൽ

കാസര്‍കോട്: ലൈംഗിക പീഡന പരാതിയില്‍ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസര്‍കോട് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്.കാസര്‍കോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇയാള്‍ക്കെതിരെ പടന്ന സ്വദേശിനി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് ഇപ്പോൾ ജോലിയിൽ നിന്നും പുറത്താക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page