ഹോട്ടലില്‍ അതിക്രമിച്ചു കയറി അക്രമം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെയും ജീവനക്കാരെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെല്ലിക്കട്ട, ചര്‍ളടുക്ക സ്വദേശി സൈറാസി(32)നെയാണ് ബദിയഡുക്ക എസ്ഐ പികെ വിനോദ് കുമാര്‍ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയ ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. കഴിഞ്ഞ മാസം 25ന് രാത്രി 11.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അന്‍വര്‍ സാദത്തിന്റെ ഉടമസ്ഥതയില്‍ ചര്‍ളടുക്കയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫാമിലി റസ്റ്റോറന്റിലാണ് അക്രമം നടന്നത്. രാത്രി 11.30 മണിയോടെ എത്തിയ സൈറാസ് മരക്കസേരയുടെ കാലൂരിയെടുത്ത് ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാന്‍ ചെന്ന ജോലിക്കാരായ ബൈജു, സുബിന്‍, ബിജോയി, നസീര്‍, എന്നിവരെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചു. കൈകൊണ്ടും മരകസേരയുടെ കാലു കൊണ്ടും ഹോട്ടല്‍ ഉടമയായ അന്‍വര്‍ സാദത്തിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് ഹോട്ടലിലെ ചില്ല് അടിച്ചു തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page