കരുവന്നൂരിലെ പദയാത്രയിൽ സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം മുഴുവൻ ബിജെപി നേതാക്കൾക്കെതിരെയും കേസ്; രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി
തൃശ്ശൂർ:സഹകരണ കൊള്ള വിഷയത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ പദയാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ എം.ടി രമേശ്,ശോഭ സുരേന്ദ്രൻ, ജില്ലാ പ്രസിന്‍റ് കെ.കെ അനീഷ് കുമാർ തുടങ്ങിയവരടക്കം 500 ഓളം പേർക്ക് എതിരെയാണ് കേസ്സെടുത്തത്.പദയാത്ര നടത്തി വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനാണ് കേസ്സെടുത്തതെന്നാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്.ഈ മാസം 2 ന് ആയിരുന്നു കരുവന്നൂർ മുതൽ തൃശ്ശൂർ വരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര.കെ. സുരേന്ദ്രനായിരുന്നു യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്.കരുവന്നൂരിൽ ഇഡിക്ക് പരാതി നൽകിയ നിക്ഷേപകരെ പദയാത്രത്തിൽ ആദരിച്ചിരുന്നു.കേസ്സെടുത്തത് തികച്ചും രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. കേസ്സെടുത്തത് കൊണ്ട് സഹകരണ കൊള്ള വിഷയത്തിൽ സമരം അവസാനിക്കാൻ പോകുന്നില്ലെന്നും ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.