നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ച് 21 കാരന്‍ മരിച്ചു; അപകടം നേത്രാവതി പാലത്തിന് മുകളില്‍
മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ച് ഇരുചക്രവാഹന യാത്രികനായ 21 കാരന്‍ മരിച്ചു. കോട്ടേക്കരയില്‍ താമസിക്കുന്ന ഹനീഫയുടെ മകന്‍ അസ്വിന്‍ (21) ആണ് മരിച്ചത്. മല്‍സ്യത്തൊഴിലാളിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചേ നേത്രാവതി പാലത്തിന് മുകളില്‍ വച്ചാണ് അപകടം. പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു അസ്വിന്‍. മുമ്പിലുണ്ടായിരുന്ന മീന്‍ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് മറ്റൊരു ട്രക്കിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ അസ്വിന്‍ മരിച്ചു. മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി.