വീട്ടുകാരറിയാതെ 17 കാരന്‍ ബൈക്കെടുത്ത് കറങ്ങി; പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായത്. രക്ഷിതാവിനും ആര്‍.സി.ഉടമക്കും 25,000 വീതവും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴ.ബുധനാഴ്ച വൈകുന്നേരം പട്രോള്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം.

സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പൊലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തി. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിശോധന നടത്തുകയാണ്.  

ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന് അഭ്യൂഹം; കണ്ടല ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനെ പുറത്താക്കി  സിപിഐ

തിരുവനന്തപുരം: ഇഡി പരിശോധന പുരോഗമിക്കുന്നതിടെ കണ്ടല ബാങ്ക് പ്രസിഡൻറ് എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ നേതൃത്വം.101 കോടി രൂപയുടെ ക്രമക്കേട്  കണ്ടല ബാങ്കിൽ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. കണ്ടല  സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന ഭാസുരാംഗൻ  നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റി കണ്‍വീനറാണ്.പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് അറിയിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂടീവിലാണ് ഇതുസംബന്ധിച്ച തീരുമാനം. …

എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിമുക്തഭടന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ

കണ്ണൂര്‍: എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 48 കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡനം നടത്തിയത്. കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എന്‍.എ …

അരമങ്ങാനത്തെ അധ്യാപികയുടെയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. എരോല്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സഫ്വാന്‍ ആദൂരി(29 )നെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന റുബീനയെയും അഞ്ചര വയസുള്ള മകള്‍ ഹനാന മറിയത്തിനെയും …

ചോദ്യത്തിന് കോഴ ; തൃണമൂൽ എം.പി മഹുവാ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാർലമെൻ്ററി എത്തിക്സ് കമ്മിറ്റി

ന്യൂഡല്‍ഹി: പാർലമെൻ്റിലെ ചോദ്യത്തിനു കോഴയായി പണം വാങ്ങിയെന്ന വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന്   പാര്‍ലമെന്‍ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്.പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. വിഷയത്തില്‍ പരിശോധന നടത്തിയ സമിതി 500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹുവയ്‌ക്കെതിരെ സര്‍ക്കാര്‍ നിയമപരമായ അന്വേഷണം …

എട്ടുകാലി ചില്ലറക്കാനല്ല; കടിയേറ്റ ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസ് മരിച്ചു

എട്ടുകാലിയുടെ കടിയേറ്റ് പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്താണ് എട്ടുകാലി കടിച്ചത്. ഇതോടെ ആ ഭാഗത്ത് നീര് വയ്ക്കുകയായിരുന്നു. മുഖത്താണ് എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു. എട്ടുകാലിയുടെ കടിയേറ്റ് അലര്‍ജിയായതാണെന്ന ധാരണയിലാണ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് മൊറൈസിന്റെ ഭാര്യ ജൂലിയെനി ലിസ്‌ബോവ അറിയിച്ചിരിക്കുന്നത്. ആദ്യം ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ …

അവിഹിത ബന്ധമുണ്ടെന്ന് സംശയം; 230 കിലോമീറ്റർ സഞ്ചരിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

വെബ്ബ് ഡെസ്ക്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കർണാടക പോലീസ് കോൺസ്റ്റബിൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് മുമ്പ് കീടനാശിനി കഴിച്ച കോൺസ്റ്റബിൾ കിഷോർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. 2022 നവംബർ 13നായിരുന്നു കിഷോറും പ്രതിഭയും വിവാഹിതരായത്. കൊലപാതകത്തിന് 11 ദിവസം മുമ്പാണ് പ്രതിഭ(24) ആൺകുഞ്ഞിന് ജന്മം നൽകിയത്.പ്രതിഭയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന കിഷോർ, പ്രതിഭയുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും പലപ്പോഴും പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഭയുമായി ആശയവിനിമയം നടത്തിയ ഓരോ വ്യക്തിയെക്കുറിച്ചും അയാൾ അന്വേഷിച്ചു, കോളേജിലെ രണ്ട് …

ലോകത്തെ ആശങ്കയിലാക്കി കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം; എന്താണ് JN.1 ?

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവര്‍ പറയുന്നു. സെപ്റ്റംബര്‍ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോള്‍ യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധശേഷിയുള്ള ആളുകളില്‍ പോലും ഇത് വളരെ വേഗം പടരാനും ബാധിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക …

കൗതുകമായി ഹനുമാന്‍ കുരങ്ങ്; ഉളിയത്തടുക്കക്കാരുടെ ചങ്ങാതിയായപ്പോള്‍

കാസര്‍കോട്: നാട്ടുകാര്‍ക്ക് കൗതുകമായി ഹനുമാന്‍ കുരങ്ങ് വിരുന്നെത്തി. കാഴ്ചക്കാരില്‍ കൗതുകമുയര്‍ത്തി രണ്ടുദിവസമായി മധൂര്‍ ഉളിയത്തടുക്കയിലും പരിസരങ്ങളിലും കറങ്ങി നടക്കുകയാണ്.കണ്ടയുടന്‍ നിരവധി ആളുകളാണ് ഫോട്ടോ എടുക്കാനായി ഉളിയത്തടുക്കയില്‍ തടിച്ചുകൂടിയത്. അതേസമയം യാതൊരു പേടിയും കൂടാതെയാണ് ചാടി നടക്കുന്നത്. കാഴ്ചക്കാര്‍ നല്‍കിയ പഴങ്ങളും ബിസ്‌ക്കറ്റും മറ്റും ആര്‍ത്തിയോടെ കഴിക്കുന്നുമുണ്ട്. ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കുന്നുണ്ടെങ്കിലും മറ്റ് ഉപദ്രവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിയണ്ണി വനത്തില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് എത്തിയതാണെന്ന് പറയുന്നു. ഇന്ത്യയില്‍ പശ്ചിമഘട്ട മലനിരകളിലാണ് പൊതുവെ ഇവയെ …

രഹസ്യ ഭാഗത്തും, വീട്ടുപകരണങ്ങളിൽ ഒളിപ്പിച്ചും വൻ സ്വർണ്ണക്കടത്ത്;കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് യുവതി അടക്കം 4 പേരെ; കടത്തിയത്  ഒന്നര കോടിയോളം വിലമതിക്കുന്ന സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി മുപ്പത് ലക്ഷത്തിലേറെ വിലമതിക്കുന്ന സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. 2.5 കിലോയോളം സ്വർണ്ണമാണ് യുവതി ഉൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത്.അബുദാബിയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷംന കക്കുഴിയിൽ പുരയിൽ (28)  നിന്നാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച   1160 ഗ്രാം ഭാരമുള്ള മിശ്രിത രൂപത്തിലുള്ള 4 സ്വർണ്ണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇത്രയും അധികം മിശ്രിത സ്വർണ്ണം രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്. …

ഭാര്യാ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ ഭാര്യക്കും ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.പുതുപ്പറമ്പില്‍ ടോമി (65)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽജോബിന്റെ ഭാര്യയായിരുന്ന  ടിന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ ടിന്റുവുമായി ജോബിന്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു.ഇതിനിടെ ടിന്റു മറ്റൊരാളെ വിവാഹംകഴിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഇവരുടെ …

എ ഐ ക്യാമറക്ക് പുല്ലുവില; ക്യാമറയെ നോക്കി കൊഞ്ഞനം കുത്തി; യുവാവിന് 86000 രൂപ  പിഴ; ലൈസൻസും റദ്ദാക്കി

കണ്ണൂർ: എ.ഐ ക്യാമറയെ അവഗണിച്ച്‌ 150ലേറെ തവണ നിയമലംഘനം നടത്തുകയും, ക്യാമറയെ നോക്കി കൊഞ്ഞനം കുത്തി  അപഹാസ്യമായ ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്ത യുവാവിന് 86,500 രൂപ പിഴ വിധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്.യുവാവിന്റെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്.കണ്ണൂരിലെ പഴയങ്ങാടിയില്‍ സ്ഥാപിച്ച എ.ഐ ക്യാമറയിലാണ് യുവാവിന്റെ നിയമലംഘനം തുടര്‍ച്ചയായി പതിഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ  ബൈക്ക് ഓടിച്ചിരുന്ന യുവാവ്, എ.ഐ ക്യാമറ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.   നിയമലംഘനത്തിന് …

അടുത്ത വര്‍ഷം ഹജ്ജ്‌ തീര്‍ത്ഥാടനത്തിനു രണ്ടു ലക്ഷം പേരെ എത്തിക്കും: അബ്‌ദുള്ളക്കുട്ടി

അബൂദാബി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും രണ്ട്‌ ലക്ഷം തീര്‍ത്ഥാടകരെ ഹജ്ജിന്‌ കൊണ്ടുപോകാന്‍ കഴിയുമെന്ന്‌ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ല കുട്ടി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളും ആലോചനകളും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ആരംഭിച്ചുവെന്നു യു എ ഇ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.ജി 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സൗദി കിരീട അവകാശി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയില്‍ വാണിജ്യ-ദേശീയ-സര്‍വ്വദേശീയ-ഉപയകക്ഷി ബന്ധങ്ങളെ സംബന്ധിച്ച്‌ …

65 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം; തസ്തികകൾ അറിയാം

തിരുവനന്തപുരം: 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം .പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെയുള്ള കാറ്റഗറികളിലേക്കാണു വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:29.11.2023. തസ്തികകള്‍ ഇവയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂനിയര്‍ അധ്യാപകന്‍ (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്‌റ്റേറ്റ് സെന്‍്ടല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-IV, മെഡിക്കല്‍ വിദ്യാഭ്യാസ …

ഗുരുവായൂർ ആനക്കോട്ടയിൽ ആന പാപ്പാനെ കുത്തിക്കൊന്നു; ആക്രമിച്ചത് ഒറ്റക്കൊമ്പൻ ചന്ദ്രശേഖരൻ

തൃശ്ശൂർ:ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷിനെ കൊമ്പുകൊണ്ടു കുത്തിക്കൊന്നത്.പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 25 വര്‍ഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേക്ക് എഴുന്നള്ളിച്ച്‌ തുടങ്ങിയത്. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാല്‍ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്. വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു.25 കൊല്ലമായി എഴുന്നെള്ളത്തുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയ ആനയാണ് ചന്ദ്രശേഖരന്‍. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്. സമീപകാലത്ത് …

വിദ്യാര്‍ത്ഥിനിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; അതേ കത്തി പിടിച്ചെടുത്തു അധ്യാപകനെ കുത്തി

സേലം:കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനി അതേ കത്തി പിടിച്ചെടുത്തു കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ ധര്‍മ്മപുരി അഴഗിരി നഗറിലെ ശക്തി ദാസനെ സേലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തിനടുത്ത് ഒരു സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയെയാണ് ശക്തിദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥിനി പുസ്തകം വാങ്ങാന്‍ അധ്യാപകനെ സമീപിച്ചപ്പോഴായിരുന്നു പീഡന ശ്രമമെന്നു പറയുന്നു. പെണ്‍കുട്ടി കത്തി പിടിച്ചെടുത്തു അധ്യാപകന്റെ വയറ്റത്തു കുത്തുകയായിരുന്നു.പിടിവലിക്കിടെ പെണ്‍കുട്ടിക്കും പരിക്കേറ്റു.ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ …

ഹൃദയാഘാതം; മലയാളിയായ 23 കാരന്‍ കാനഡയില്‍ മരിച്ചു

കണ്ണൂര്‍: ചെമ്പേരി, നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ മരണപ്പെട്ടു. നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കല്‍ ഷാജി, ജിന്‍സി ദമ്പതികളുടെ മകനായ ടോണിയാണ് (23) മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്. കാറില്‍ നിന്ന് വിഷ വാതകം ശ്വസിച്ചതോ, ഹൃദയാഘാതമോ ആണ് മരണകാരണം എന്ന് കരുതുന്നു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് മരണപ്പെട്ട ടോണി. കഴിഞ്ഞ ഡിസംബറിലാണ് ടോണി അവസാനമായി നാട്ടിലെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നാട്ടില്‍ എത്തി മാതാപിതാക്കളെ കാണുവാന്‍ ഡിസംബറില്‍ വരാനിരിക്കെയാണ് മരണം. കാറില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ടോണിയുടെ …