എട്ടുകാലി ചില്ലറക്കാനല്ല; കടിയേറ്റ ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസ് മരിച്ചു

എട്ടുകാലിയുടെ കടിയേറ്റ് പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്താണ് എട്ടുകാലി കടിച്ചത്. ഇതോടെ ആ ഭാഗത്ത് നീര് വയ്ക്കുകയായിരുന്നു. മുഖത്താണ് എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു. എട്ടുകാലിയുടെ കടിയേറ്റ് അലര്‍ജിയായതാണെന്ന ധാരണയിലാണ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് മൊറൈസിന്റെ ഭാര്യ ജൂലിയെനി ലിസ്‌ബോവ അറിയിച്ചിരിക്കുന്നത്. ആദ്യം ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ മൊറൈസിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി. ഞായറാഴ്ച ആയിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലാതിരുന്നതോടെ ഇവര്‍ വീണ്ടും മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ചയോടെ തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു. മൊറൈസിന്റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയെയും ഇതേ എട്ടുകാലി കടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കാലിലാണ് കടിയേറ്റതത്രേ. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. ലോകത്തില്‍ വച്ചേറ്റവും വിഷമുള്ള എട്ടുകാലി വര്‍ഗത്തില്‍ പെട്ട ‘ബ്രസീലിയന്‍ വാണ്ടറിംഗ് സ്‌പൈഡര്‍’ ആണോ മൊറൈസിനെ കടിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. ഇവ കടിച്ചാല്‍ പാമ്പ് കടി കേസുകളിലെ പോലെ വളരെയധികം ശക്തിയുള്ള ആന്റി-വെനം നല്‍കല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം മരണം സംഭവിക്കാം. 15 ാം വയസില്‍ കരിയര്‍ തുടങ്ങിയ മൊറൈസ് സുഹൃത്തിനും സഹോദരനുമൊപ്പമുള്ളൊരു ബാന്‍ഡിലെ അംഗം കൂടിയാണ്. ധാരാളം വേദികള്‍ ഇവരുടെ ബാന്‍ഡ് പെര്‍ഫോം ചെയ്തിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയിലേക്ക് കയറിയ മൊറൈസിന്റെ അകാലവിയോഗം സുഹൃത്തുക്കളെയെല്ലാം ദുഖത്തിലാഴ്തിയിരിുക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page