ഹൃദയാഘാതം; മലയാളിയായ 23 കാരന്‍ കാനഡയില്‍ മരിച്ചു

കണ്ണൂര്‍: ചെമ്പേരി, നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ മരണപ്പെട്ടു. നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കല്‍ ഷാജി, ജിന്‍സി ദമ്പതികളുടെ മകനായ ടോണിയാണ് (23) മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്. കാറില്‍ നിന്ന് വിഷ വാതകം ശ്വസിച്ചതോ, ഹൃദയാഘാതമോ ആണ് മരണകാരണം എന്ന് കരുതുന്നു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് മരണപ്പെട്ട ടോണി. കഴിഞ്ഞ ഡിസംബറിലാണ് ടോണി അവസാനമായി നാട്ടിലെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നാട്ടില്‍ എത്തി മാതാപിതാക്കളെ കാണുവാന്‍ ഡിസംബറില്‍ വരാനിരിക്കെയാണ് മരണം. കാറില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ടോണിയുടെ മൃദേഹം തുടര്‍ നടപടികള്‍ക്കായി കാനഡ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 15 ദിവസത്തിന് ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കും എന്നാണ് ലഭ്യമായ വിവരം. രണ്ട് വര്‍ഷം മുന്‍പാണ് ടോണി വിദ്യാര്‍ത്ഥി വിസയില്‍ കാനഡയില്‍ എത്തിയത്. പഠനം പൂര്‍ത്തിയായി ജോലിയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. പിതാവ് എം.എ ഷാജി
ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അദ്ധ്യാപകനാണ്. മാതാവ് ജിന്‍സി ഷാജി കാസര്‍കോട് കരിവേടകം സ്വദേശിനിയും പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയന്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. സഹോദരങ്ങള്‍: റോണി, റിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page