ഭാര്യാ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ ഭാര്യക്കും ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.പുതുപ്പറമ്പില്‍ ടോമി (65)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽ
ജോബിന്റെ ഭാര്യയായിരുന്ന  ടിന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ ടിന്റുവുമായി ജോബിന്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു.ഇതിനിടെ ടിന്റു മറ്റൊരാളെ വിവാഹംകഴിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഇവരുടെ വീട്ടിലേക്കെത്തിയ ജോബിൻ രണ്ടുപേരേയും ആക്രമിക്കുകയായിരുന്നു. ഭാര്യയെയും ഭാര്യ പിതാവിനെയും വെട്ടിക്കൊലപ്പെടുത്താനായിരുന്നു ശ്രമം. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page