മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍.ശങ്കരയ്യ (102)അന്തരിച്ചു. പനിബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് അന്ത്യം. സി.പി.എം. ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1937ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്.1922 ജൂലൈ …

ഖജനാവ് കാലി , എന്നാലും ധൂർത്തിന് കുറവില്ല;നവ കേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസ്സിന് 1 കോടിയിലധികം  അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്‍റെ നിർമാണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് …

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടിലെ നിത്യ സന്ദര്‍ശകനായ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

മംഗളൂരുവിലെ ബെല്‍ത്തങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി സ്വദേശി കെ. കേശവ്(43) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ സുഹൃത്തായ ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. കുട്ടി ഗര്‍ഭിണിയായ ശേഷമാണ് ലൈംഗികപീഡനത്തിന് ഇരയായതായി അറിയുന്നത്. മാതാവിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്.

ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്; 40 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

വെബ് ഡെസ്ക്:ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ താഴേക്ക് വീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. തുരങ്കം തുരക്കുന്നതിനുള്ള ആഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലിരിക്കെയാണ് സംഭവം. 10-15 തൊഴിലാളികളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മെഷീൻ സ്ഥാപിക്കുന്ന പ്രക്രിയയിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നത്. സംഭവത്തെത്തുടർന്ന്, പരിക്കേറ്റ തൊഴിലാളികളായ യൂസഫ് അലി, സാഹിദു രാമ എന്നിവരെ അപകടസ്ഥലത്തിന് സമീപം നിർമ്മിച്ച താൽക്കാലിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില …

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക്  വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകള്‍ മീരക്ക് (32) ആണ് വെടിയേറ്റത്. ഗുരുതരപരിക്കുകളേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗര്‍ഭിണിയായ മീരയെ  ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.ഭര്‍ത്താവ് അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; പ്രതിക്ക് 5 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കാസർകോട്:ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നെക്രാജെ ചന്ദ്രൻപ്പാറ സ്വദേശിഷംസുദീൻ (53) ന്  വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവും ,ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ.കാസർഗോഡ് അഡീഷണൽ ഡിസ്ടിക്റ്റ് ആൻഡ്  സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ്  ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി അധിക തടവും വിധിച്ചിട്ടുണ്ട്. വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ് ഐ ആയിരുന്ന വിപിൻ …

“വാർഡ് ബിജെപിയുടെ കുടുംബ സ്വത്തോ”?നവകേരള സദസിന്റെ പേരിൽ സിഡിഎസ് അംഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശകാരം; ഡി വൈ എസ് പിക്ക് പരാതി

കാസർകോട്: നവകേരള സദസിന് സംഘാടക സമിതിയും എഡിഎസ് പൊതുയോഗവും വിളിച്ചു ചേർക്കാത്തതിന് സിഡിഎസ് അംഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശകാരം. പൊതുവേദിയിൽ തന്നെ അപമാനിച്ചുവെന്ന് കാട്ടി സിഡിഎസ് അംഗം ബിജി ബാബു കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായര്‍ക്ക്പരാതി നൽകി.  മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശനെതിരെയാണ് പരാതി നൽകിയത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇന്നലെ  പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേർന്ന സിഡിഎസ് യോഗത്തിലാണ് സംഭവം. പഞ്ചായത്തിലെ ഒന്നാം വാർഡായ വാഴക്കോട് നവകേരള സദസ്സിന്റെ ഭാഗമായി …

കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;ഉടമയായ വൃദ്ധൻ അറസ്റ്റിൽ

കൊച്ചി:കടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 77 കാരൻ അറസ്റ്റില്‍.എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ സ്വദേശി പൗലോസ് ആണ് പിടിയിലായത്. ഇയാളുടെ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയ പെണ്‍കുട്ടിയെയാണ് ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റി മോശമായി പെരുമാറുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഇയാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്നു മക്കളെയും കുത്തിക്കൊന്ന സംഭവം; കൊലയാളി അറസ്റ്റിൽ;അറസ്റ്റിലായ പ്രവീൺ ചൗഗാലെ എയർ ഇന്ത്യയിലെ ക്യാബിൻ ക്രൂ

ഉഡുപ്പി: നെജാരുവിനടുത്ത് കെമ്മണ്ണു ഹംപൻകട്ടയിലെ പ്രവാസി നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്സാൻ, ഐനാസ്, അസീം എന്നിവരെ കൂട്ടക്കൊല ചെയ്ത കേസിലെ കൊലയാളിയെ ഉഡുപ്പി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ നിന്നുള്ള പ്രവീൺ അരുൺ ചൗഗാലെ എന്ന പ്രവീൺ ചൗഗാലെ (35)യെയാണ് ബെലഗാവിയിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് കന്നഡ ദിനപത്രം ‘വാർത്താ ഭാരതി’ റിപ്പോർട്ട് ചെയ്തു. ബെലഗാവി രായഭാഗ താലൂക്കിലെ കുടച്ചിയിൽ വെച്ചാണ് പ്രവീൺ ചൗഗാലെയെ ഉഡുപ്പി ഡി വൈ …

ഖനന വരുമാനത്തിൽ റെക്കോഡിട്ട്  സംസ്ഥാനം; 70 ശതമാനം വരുമാനം വർദ്ധിപ്പിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്; ക്വാറികൾ കുറഞ്ഞിട്ടും വരുമാനം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന പ്രവർത്തനങ്ങൾക്ക് ചുമത്തിയിട്ടുള്ള റോയൽറ്റിയും വിവിധതരം ഫീസുകളും ഉൾപ്പെടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാനം പിരിച്ചെടുക്കുന്നതിൽ റെക്കോർഡ് വർദ്ധനവ് കൈവരിച്ചതായി കണക്കുകൾ .  ഒൿടോബർ 31 വരെയുള്ള കാലയളവിൽ 273. 97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിരിച്ചെടുത്തത്. മുൻവർഷം ഇതേകാലയളവിൽ പിരിച്ചെടുത്തതിനേക്കാൾ 70 ശതമാനം വരുമാനം ഇക്കൊല്ലം വർദ്ധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്വെയർ തുടങ്ങി സംസ്ഥാന സർക്കാർ വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ …

പൊലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

മൈസൂർ: പൊലീസ് പീഡനത്തെ  തുടർന്ന് ആത്മാഹുതിക്കു ശ്രമിച്ച യുവാവ് മരിച്ചു.നഞ്‌ജൻ കുണ്ട് താലൂക്കിലെ നഗർലെ ഗ്രാമത്തിൽ താമസിക്കുന്ന കിരൺ കുമാറാ (23)ണ്  മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ മൈസൂർ കെ.ആർ.  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  നഗർലെയിലുണ്ടായ അക്രമ കേസിനെ തുടർന്നാണ് പൊലീസ് കിരൺ കുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട കിരൺകുമാർ വീട്ടിലെത്തി പെട്രോൾ ശരീരത്തിൽ ഒഴിച്ച സ്വയം തീവയ്ക്കുകയായിരുന്നു.പൊലീസ് കസ്റ്റഡിയിലായിരിക്കെ നേരിട്ട കൊടും പീഡനത്തെ  തുടർന്നാണ് ആത്മാഹത്യ ചെയ്യുന്നതെന്ന്  തീ കൊളുത്തും  മുൻപ് തയ്യാറാക്കിയ വീഡിയയിൽ കിരൺകുമാർ …

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു.രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി.തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും …

ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു; പൈപ്പുപയോഗിച്ച് പുറത്ത് കൊണ്ട് വരാൻ നീക്കം; 40 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 48 മണിക്കൂറിലേറയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള  ശ്രമം തുടരുന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് തൊഴിലാളികൾ തുരങ്കത്തിൽ അകപ്പെട്ടത്. ഉടൻ  തന്നെ കുടുങ്ങിക്കിടക്കുന്ന താെഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഗുഹക്ക് പുറത്ത് 200 മീറ്റര്‍ ചുറ്റളവില്‍ പാറകള്‍ വീണുകിടക്കുന്നതാണ് പ്രതിസന്ധി.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ  രക്ഷാപ്രവര്‍ത്തകര്‍ പുതിയ  പാത ഉണ്ടാക്കാൻ  ശ്രമിക്കുകയാണ്. ഏകദേശം 40 മീറ്റര്‍ ദൂരത്തിലാണ് പുതിയ പാത ഉണ്ടാക്കേണ്ടത്.അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 900 എം എം വ്യാസമുള്ള പൈപ്പ് ഉപയോഗിച്ച്  തൊഴിലാളികളെ രക്ഷപ്പെടുത്താനാണ്   പദ്ധതി ഇടുന്നത്.തുരങ്കം …

കുട്ടികൾക്ക് എതിരെയുള്ള അതിക്രമം കൂടുന്നു; സംസ്ഥാനത്ത്‌ അഞ്ചു വര്‍ഷത്തിനകം രജിസ്റ്റര്‍ചെയ്‌തത്‌ 7005 നിഷ്ഠൂര പീഡന കേസുകള്‍

കൊച്ചി: അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടന്നത്‌ 22,344 കേസുകള്‍. സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക കണക്കാണിത്‌. 22,344 കേസുകളില്‍ 7005 എണ്ണം അതിക്രൂരമായ സംഭവങ്ങളാണ്‌.2019ല്‍ സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരെ ആകെ രജിസ്റ്റര്‍ ചെയ്‌തത്‌ 4754 കേസുകളാണ്‌. ഇവയില്‍ 1262 കേസുകള്‍ ലൈംഗികാതിക്രമ കേസുകളാണ്‌. 2020ല്‍ 1243 പോക്‌സോ കേസേകുള്‍ ഉള്‍പ്പെടെ 3941 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.കോവിഡ്‌ ലോക്‌ഡൗണ്‍ കഴിഞ്ഞതോടെ പോക്‌സോ കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ 1568 പോക്‌സോ കേസുകളും 2968 മറ്റു കേസുകളും …

സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ ഏറ്റുമുട്ടി അധ്യാപകർ; 7 പേർക്ക് പരിക്ക്

കോഴിക്കോട് : സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകർ ഏറ്റുമുട്ടി.കോഴിക്കോട് എരവന്നൂർ എയുപി സ്കൂളിലാണ് സംഭവം. സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ അധ്യാപകരും ജീവനക്കാരുമടക്കം 7 പേർക്ക് പരിക്കേറ്റു. എൻടിയു ഉപജില്ലാ ട്രഷററും സ്കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭർത്താവ് ഷാജി, ഇതേ സ്കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മർ, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ്‌ല എന്നിവർക്കാണ് പരുക്കേറ്റത്. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാതി ഉണ്ടായിരുന്നു. …

ഓയില്‍ കമ്പനി ജീവനക്കാരന്റെ ദുരൂഹ മരണം; കെട്ടിടത്തിനു സമീപം ചോരപ്പാടുകള്‍; കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍

കാസർകോട് : നീലേശ്വരത്തെ ഓയില്‍ കമ്പനി ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയേറി. മൃതദേഹം കാണപ്പെട്ട കെട്ടിടത്തിനു സമീപത്തു ഒന്നില്‍ കൂടുതല്‍ പേരുടെ കാല്‍പാദം  പതിഞ്ഞതും ഇവിടെ ചോരപ്പാടുകള്‍ കണ്ടതുമാണ്‌ ദുരൂഹത വർധിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന്‌ ഓയില്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കര്‍ണ്ണാടക സ്വദേശിയെ നീലേശ്വരം പൊലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ പരസ്‌പര വിരുദ്ധമായ മൊഴികളാണ്‌ പൊലീസിനു നല്‍കിയത്‌. ഇന്നു പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത …

ബേഡകത്ത്  പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ നടന്ന കൂട്ട ലൈംഗിക അതിക്രമം; അഞ്ചു കേസുകള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിനു കൈമാറി

കാസർകോട് : കാസർകോട് ബേഡകത്ത് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്  ബേഡകം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത 15 കേസുകളില്‍ അഞ്ചെണ്ണം സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി.പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിയമം കൂടി ചേര്‍ത്ത കേസുകളാണ്‌ കൈമാറിയത്‌. ബേഡകം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 15കാരിയാണ്‌ പീഡനത്തിനു ഇരയായത്‌. സ്‌കൂളില്‍ നിന്നു നടന്ന കൗണ്‍സിലിംഗിലിലാണ്‌ പീഡന വിവരം പുറത്തായത്‌. തുടര്‍ന്ന്‌ ബേഡകം പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പുറത്തായതും കൂടുതല്‍ കേസുകള്‍ …

ക്ലാസ് മുറിയിൽ വിദ്യാർത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗം; 12 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ക്ളാസ് മുറിയിൽ കുരുമുളക് സ്പ്രേ പ്രയോഗവുമായി വിദ്യാർത്ഥി.  പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. ശാരീരിക അസ്വസ്ഥത നേരിട്ട 12 വിദ്യാർത്ഥികളെ  പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയാണ് സംഭവം. വിദ്യാർത്ഥി സ്പ്രേയുമായി എത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വിദ്യാർത്ഥിയിൽ നിന്ന് വിശദീകരണം തേടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.