പൊലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

മൈസൂർ: പൊലീസ് പീഡനത്തെ  തുടർന്ന് ആത്മാഹുതിക്കു ശ്രമിച്ച യുവാവ് മരിച്ചു.നഞ്‌ജൻ കുണ്ട് താലൂക്കിലെ നഗർലെ ഗ്രാമത്തിൽ താമസിക്കുന്ന കിരൺ കുമാറാ (23)ണ്  മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ മൈസൂർ കെ.ആർ.  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  നഗർലെയിലുണ്ടായ അക്രമ കേസിനെ തുടർന്നാണ് പൊലീസ് കിരൺ കുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട കിരൺകുമാർ വീട്ടിലെത്തി പെട്രോൾ ശരീരത്തിൽ ഒഴിച്ച സ്വയം തീവയ്ക്കുകയായിരുന്നു.പൊലീസ് കസ്റ്റഡിയിലായിരിക്കെ നേരിട്ട കൊടും പീഡനത്തെ  തുടർന്നാണ് ആത്മാഹത്യ ചെയ്യുന്നതെന്ന്  തീ കൊളുത്തും  മുൻപ് തയ്യാറാക്കിയ വീഡിയയിൽ കിരൺകുമാർ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page