ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; പ്രതിക്ക് 5 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും


കാസർകോട്:ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നെക്രാജെ ചന്ദ്രൻപ്പാറ സ്വദേശി
ഷംസുദീൻ (53) ന്  വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവും ,ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ.കാസർഗോഡ് അഡീഷണൽ ഡിസ്ടിക്റ്റ് ആൻഡ്  സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ്  ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി അധിക തടവും വിധിച്ചിട്ടുണ്ട്. വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ് ഐ ആയിരുന്ന വിപിൻ യു.പിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി 2019 ഡിസംബർ 5ന്  കാസർകോട് നിന്ന് മുള്ളേരിയയിലേക്ക് പോകുന്ന ബസ്സിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page