ബേഡകത്ത്  പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ നടന്ന കൂട്ട ലൈംഗിക അതിക്രമം; അഞ്ചു കേസുകള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിനു കൈമാറി


കാസർകോട് : കാസർകോട് ബേഡകത്ത് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്  ബേഡകം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത 15 കേസുകളില്‍ അഞ്ചെണ്ണം സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി.പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിയമം കൂടി ചേര്‍ത്ത കേസുകളാണ്‌ കൈമാറിയത്‌. ബേഡകം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 15കാരിയാണ്‌ പീഡനത്തിനു ഇരയായത്‌. സ്‌കൂളില്‍ നിന്നു നടന്ന കൗണ്‍സിലിംഗിലിലാണ്‌ പീഡന വിവരം പുറത്തായത്‌. തുടര്‍ന്ന്‌ ബേഡകം പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പുറത്തായതും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതും. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രണ്ടു പ്രതികള്‍ അച്ഛനും മകനുമാണ്‌. ആകെ 15 പേർ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. പ്രതികൾക്ക് എതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് കേസ്സെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page