ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്; 40 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

വെബ് ഡെസ്ക്:ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ താഴേക്ക് വീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. തുരങ്കം തുരക്കുന്നതിനുള്ള ആഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലിരിക്കെയാണ് സംഭവം. 10-15 തൊഴിലാളികളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മെഷീൻ സ്ഥാപിക്കുന്ന പ്രക്രിയയിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നത്. സംഭവത്തെത്തുടർന്ന്, പരിക്കേറ്റ തൊഴിലാളികളായ യൂസഫ് അലി, സാഹിദു രാമ എന്നിവരെ അപകടസ്ഥലത്തിന് സമീപം നിർമ്മിച്ച താൽക്കാലിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.നവംബർ 12 നാണ് ഉത്തരകാശി ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു അപകടം ഉണ്ടായത്. നാല്‍പത് തൊഴിലാളികളാണ് അതിനകത്ത് കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളുടെ പട്ടിക പ്രകാരം പതിനഞ്ച് പേർ ജാർഖണ്ഡിൽ നിന്നും, എട്ട് പേര്‍ ഉത്തർപ്രദേശിൽ നിന്നും, അഞ്ച് പേർ ഒറീസയിൽ നിന്നും, നാല് പേർ ബീഹാറിൽ നിന്നും, മൂന്ന്‌ പേർ പശ്ചിമ ബംഗാളിൽ നിന്നും, മൂന്ന്‌ പേർ ഉത്തരാഖണ്ഡിൽ നിന്നും, അസമിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ഒരാൾ വീതവുമാണ് തുരങ്കത്തില്‍ കുടുങ്ങിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page