കുട്ടികൾക്ക് എതിരെയുള്ള അതിക്രമം കൂടുന്നു; സംസ്ഥാനത്ത്‌ അഞ്ചു വര്‍ഷത്തിനകം രജിസ്റ്റര്‍ചെയ്‌തത്‌ 7005 നിഷ്ഠൂര പീഡന കേസുകള്‍


കൊച്ചി: അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടന്നത്‌ 22,344 കേസുകള്‍. സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക കണക്കാണിത്‌. 22,344 കേസുകളില്‍ 7005 എണ്ണം അതിക്രൂരമായ സംഭവങ്ങളാണ്‌.2019ല്‍ സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരെ ആകെ രജിസ്റ്റര്‍ ചെയ്‌തത്‌ 4754 കേസുകളാണ്‌. ഇവയില്‍ 1262 കേസുകള്‍ ലൈംഗികാതിക്രമ കേസുകളാണ്‌. 2020ല്‍ 1243 പോക്‌സോ കേസേകുള്‍ ഉള്‍പ്പെടെ 3941 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
കോവിഡ്‌ ലോക്‌ഡൗണ്‍ കഴിഞ്ഞതോടെ പോക്‌സോ കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ 1568 പോക്‌സോ കേസുകളും 2968 മറ്റു കേസുകളും ഉള്‍പ്പെടെ മൊത്തം 4536 കേസുകളാണ്‌ രേഖപ്പെടുത്തിയത്‌.
2022 ലും കുട്ടികളോടുള്ള ക്രൂരതയുടെ കണക്കുകള്‍ കുത്തനെ വര്‍ധിച്ചുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ 5315 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഇതില്‍ 1677 എണ്ണം ലൈംഗികാതിക്രമകേസുകളാണ്‌. 2023 സെപ്‌തംബര്‍ മാസം വരെ മാത്രം സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരെ അതിക്രമവുമായി ബന്ധപ്പെട്ട്‌ 3798 കേസുകളാണ്‌ രേഖപ്പെടുത്തിയത്‌. ഇതില്‍ 1255 പോക്‌സോ കേസുകളാണ്‌
2022ലെ ഒരു പഠന റിപ്പോര്‍ട്ട്‌ പ്രകാരം ആയിരത്തിലധികം കുഞ്ഞുങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ഇരയായത്‌ സ്വന്തം കുടുംബങ്ങളില്‍ നിന്നാണെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page