പ്രഭാത സവാരിക്കിടെ മുൻ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

കാസർകോട്: പ്രഭാത സവാരിക്കിടയില്‍ റിട്ടയേര്‍ഡ്‌ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു. നെല്ലിക്കട്ട, നെക്രാജെ, ചൂരിപ്പള്ള ഹൗസിലെ ഐത്തപ്പനായിക്‌ (60) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ നെല്ലിക്കട്ടയ്‌ക്കു സമീപത്താണ്‌ അപകടം. സാരമായി പരിക്കേറ്റ ഐത്തപ്പനായിക്കിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.പരേതരായ മാലിംഗ നായിക്‌- കാവേരി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ശാരദ. മക്കള്‍: ചന്ദ്രശേഖര, സുമിത്ര, മമത. മരുമക്കള്‍: രമേശ്‌ നായിക്‌, സുധാകര. …

ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ മതിലിലിടിച്ചു; മോഷ്‌ടാവ്‌ അറസ്റ്റില്‍

കാസർകോട് : ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിൽ. പൊലീസ്‌ പിന്തുടരുന്നതിനിടയിലാണ് മോഷ്ടിച്ച ആംബുലൻസ് മതിലില്‍ ഇടിച്ചത്. മോഷ്‌ടാവിനെ അരമണിക്കൂറിനകം അറസ്റ്റു ചെയ്‌തു. ഉപ്പള പത്വാടി, നൗഫല്‍ മന്‍സിലിലെ മുഹമ്മദ്‌ നൗഫല്‍ എന്ന സവാദി (21)നെയാണ്‌ മഞ്ചേശ്വരം എസ്‌.ഐ നിഖിലും സംഘവും പിടികൂടിയത്‌. ഇന്നലെ വൈകുന്നേരം ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ്‌ മോഷണം പോയത്‌. പച്ചിലംപാറയിലെ മുഹമ്മദ്‌ റിയാസിന്റേതാണ്‌ ആംബുലന്‍സ്‌. താക്കോല്‍ അകത്തു വച്ച്‌ സമീപത്തെ കടയിലേയ്‌ക്ക്‌ …

മകൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസൽ ഒഴിച്ച് തീയിട്ടു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം:  ഉറങ്ങിക്കിടന്ന  മകളുടെ മുറിയിലേക്ക് ഡീസല്‍ ഒഴിച്ച്‌ തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന്‍ വീട്ടില്‍ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച്‌ രാധാകൃഷ്ണന്‍ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് …

5 കിലോ തിമിംഗല ചർദ്ദിയുമായി മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: തൃശൂരിൽ അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി മൂന്നുപേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്.ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന എത്തിയ ഇവരെ ഗുരുവായൂര്‍ ടെംമ്പിൾ പോലീസാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെംമ്പിൾ എസ്‌ഐ വി.പി. അഷറഫും സംഘവുമാണ് പിടികൂടിയത്. 1.8 കോടിയോളം രൂപയാണ്  പിടികൂടിയ  ആമ്ബര്‍ഗ്രിസിന് വിപണി മൂല്യം. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും …

ഉറങ്ങാൻ കിടന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാസർകോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ കണ്ടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്‌മി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കാസർകോട് ഭാഗത്ത് പോകുകയായിരുന്ന തീവണ്ടിയുടെ എൻജിനാണ് തട്ടിയത്. തീവണ്ടിയുടെ ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇവിടെ നിന്ന് വിവരമറിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥർ കുശാൽനഗർ മുതൽ സൗത്ത് വരെ റെയിൽപാളത്തിലൂടെ നടന്ന് വന്ന് പരിശോധിച്ചപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്. പാളത്തിന് സമീപത്തെ വീടുകളിൽ …

മലദ്വാരം വഴി സ്വര്‍ണ കടത്ത്; മംഗളൂരു വിമാനത്താളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലദ്വാരം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. നവംബര്‍ 29 ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പതിവ് പരിശോധനയില്‍ യാത്രക്കാരന്റെ മലദ്വാരത്തിനുള്ളില്‍ മൂന്ന് ഗുളിക രൂപത്തില്‍ 571 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 35,11,650 രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണകടത്ത് പിടികൂടിയത്.

ആയുർവേദ മരുന്ന് കുടിച്ചതിനെ തുടർന്ന് 5 മരണം; 5 പേർക്കെതിരെ കേസ്; 3 പേർ അറസ്റ്റിൽ

വെബ്ബ് ഡെസ്ക്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ (മെഥനോൾ) അടങ്ങിയ ആയുർവേദ മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേർ മരിച്ചു. പ്രതികളായ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അഞ്ച് പ്രതികളിൽ മൂന്ന് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്‌. ബിലോദര, ബാഗ്ദു ഗ്രാമങ്ങളിൽ നിന്നുള്ള അഞ്ച് പേർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവർ മരണപ്പെട്ടു. പലചരക്ക് കടയിൽ നിന്ന് വാങ്ങിയ മരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ടാണ് അഞ്ച് മരണങ്ങളും ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ …

“കുട്ടിയെ തട്ടികൊണ്ട് പോയതിൽ മുഖ്യമന്ത്രിക്കും പങ്ക്; തട്ടികൊണ്ട് പോകൽ നവ കേരള സദസിന് പണമുണ്ടാക്കാൻ”; അപകീർത്തിപരമായ ശബ്ദ സന്ദേശം പ്രചരിപ്പിച്ച മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസർകോട്:  കൊല്ലം  ഓയൂരിൽ6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും,  നവ കേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും  ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. മഞ്ചേശ്വരം കുഞ്ചത്തൂർ തോട്ടം ഹൗസിലെ അബ്ദുൾ മനാഫ് (48) നെതിരെ മഞ്ചേശ്വരം പൊലീസാണ് കേസ്സെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നവംബർ 30 നാണ് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ ശബ്ദ സന്ദേശം അയച്ചത്. ഐ ടി ആക്ട്, കലാപത്തിന് ശ്രമം (IPC 153) എന്നീ വകുപ്പുകൾ …

തട്ടികൊണ്ട് പോകൽ കേസ് ; കസ്റ്റഡിയിലുള്ള പത്മകുമാറിൻ്റെ മകൾ യൂട്യൂബ് താരം; സമൂഹ മാധ്യമങ്ങളിലുള്ളത് ക്ഷകണക്കിന് ഫോളോവേഴ്സ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകള്‍ യൂട്യൂബ് ഇൻഫ്ളുവൻസർ.4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോര്‍ട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി …

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ചിത്രം വാട്‌സാപ് സ്റ്റാറ്റസാക്കി;ചെന്നൈയിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ മലയാളി നഴ്‌സിങ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്‌അപ്പ് സ്റ്റാറ്റസായി പങ്കുവയ്ക്കുകയായിരുന്നു.ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവം;പ്രതി പത്മകുമാറിൻ്റെ മൊഴികളിൽ വൈരുദ്ധ്യം; കൂട്ടാളികളെ കുറിച്ച് വ്യക്തതയില്ല; രാത്രി വൈകിയും ചോദ്യം ചെയ്ത് പൊലീസ്

കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും രാത്രി വൈകിയും ചോദ്യം ചെയ്ത് പൊലീസ്.എഡിജിപി, ഡിഐജി എന്നിവര്‍ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഇന്നലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണോ തട്ടികൊണ്ട് പോകൽ,  പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയില്‍ വ്യക്തത വരുത്തും. പത്മകുമാറിന്റെ …

ഒന്നരകിലോ കഞ്ചാവുമായി യുവതി പിടിയില്‍

കണ്ണൂര്‍: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി സി നിഖില(29)യാണ്തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് വീട്ടിലെത്തിയത്. വീടിനകത്ത് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. 1.6 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു രീതി. ആഴ്ചകൾക്ക് മുൻപ് കണ്ണൂരിൽ നിന്ന് കഞ്ചാവുമായി അറസ്റ്റിലായ …

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; മൂന്നുപേര്‍ കസ്റ്റഡിയില്‍; പിടികൂടിയത് തമിഴ് നാട്ടില്‍ നിന്ന്

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പങ്കുള്ള മൂന്നുപേര്‍ തമിഴ് നാട്ടില്‍ പിടിയില്‍. തെങ്കാശി പുളിയറയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് …

ഡോ: ബിജോയ് നന്ദൻ കണ്ണൂർ സർവ്വകലാശാല വിസി ആയി ചുമതലയേറ്റു

ഡോ.എസ് ബിജോയ് നന്ദന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റു. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദന്‍.ഗവര്‍ണര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി.മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഡോ. ബിജോയ് നന്ദന് താത്കാലിക വിസി ചുമതല നൽകിയത്.

ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ പൊട്ടിവീണ കമ്പി എടുക്കാൻ ശ്രമിച്ചു; വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം

മൂവാറ്റുപുഴ: തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലാണ് സംഭവം.ഇതരസംസ്ഥാന തൊഴിലാളിയുടെ മകനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കുണ്ട്.ജാതിത്തോട്ടത്തിനു സമീപം പിതാവിനും സഹോദരനുമൊപ്പം ആക്രിപെറുക്കുകയായിരുന്നു റാബുല്‍. ഇതിനിടെ നിലത്തു കമ്പി കിടക്കുന്നത് കണ്ട് കുട്ടി അത് എടുക്കാൻ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സഹോദരന്‍റെ കാലിന് പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി കമ്പി വേര്‍പെടുത്തിആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നവകേരള സദസിന്റെ സമ്മേളവേദിക്കരികിലെ ഹോട്ടലുകളില്‍ ഗ്യാസ് പാചകം പാടില്ല; വിചിത്ര നിര്‍ദേശങ്ങളുമായി ആലുവ പൊലീസ്

ആലുവയില്‍ നവകേരളസദസിലെ സമ്മേളവേദിക്കരികിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് വിചിത്ര നിര്‍ദേശവുമായി പൊലീസ്. മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നതാണ് നിര്‍ദ്ദേശം. ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്. അതേസമയം ഭക്ഷണം മറ്റ് ഇടങ്ങളില്‍ പാചകം ചെയ്‌തെത്തിച്ച് വില്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേദിവസം ജോലിക്ക് …

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; വ്യാപാരിയായ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി

മൈസൂരു: മൈസൂരു ജില്ലയില്‍ മൊബൈല്‍ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നി മണ്ഡപ് സ്വദേശി ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും വ്യാപാരിയുമായ അസ്ലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമൈസ് മൊബൈല്‍ ഫോണിന് അടിമയായിരുന്നെന്നും മൊബൈല്‍ ഉപയോഗം വിലക്കുമ്പോള്‍ പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ബുധനാഴ്ച അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ അസ്ലംപാഷ ഉമൈസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമൈസിനെ …

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു. കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം പിന്നീട്. സഹോദരി: വൈഗ