തട്ടികൊണ്ട് പോകൽ കേസ് ; കസ്റ്റഡിയിലുള്ള പത്മകുമാറിൻ്റെ മകൾ യൂട്യൂബ് താരം; സമൂഹ മാധ്യമങ്ങളിലുള്ളത് ക്ഷകണക്കിന് ഫോളോവേഴ്സ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകള്‍ യൂട്യൂബ് ഇൻഫ്ളുവൻസർ.4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോര്‍ട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.

വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

വളര്‍ത്തുനായകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച്‌ അനുപമ പോസ്റ്റിട്ടിരുന്നു.
തട്ടികൊണ്ട് പോകൽ കേസിൽ
ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ അനുപമ പത്മകുമാര്‍ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. മകള്‍ക്ക് നഴ്സിങ് പ്രവേശനത്തിന് നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പത്മകുമാര്‍ മൊഴി നല്‍കിയെന്നാണു വിവരം. എന്നാല്‍ കേസില്‍ ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്നാണ് ഇയാളുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page