മുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു. കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം പിന്നീട്. സഹോദരി: വൈഗ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page