നവകേരള സദസിന്റെ സമ്മേളവേദിക്കരികിലെ ഹോട്ടലുകളില്‍ ഗ്യാസ് പാചകം പാടില്ല; വിചിത്ര നിര്‍ദേശങ്ങളുമായി ആലുവ പൊലീസ്

ആലുവയില്‍ നവകേരളസദസിലെ സമ്മേളവേദിക്കരികിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് വിചിത്ര നിര്‍ദേശവുമായി പൊലീസ്. മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നതാണ് നിര്‍ദ്ദേശം. ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്. അതേസമയം ഭക്ഷണം മറ്റ് ഇടങ്ങളില്‍ പാചകം ചെയ്‌തെത്തിച്ച് വില്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേദിവസം ജോലിക്ക് നിര്‍ത്താന്‍ ആകില്ല എന്നാണ് പൊലീസ് നിലപാട്.
ആലുവ ഈസ്റ്റ് പൊലീസ് കടക്കാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page