ഒന്നരകിലോ കഞ്ചാവുമായി യുവതി പിടിയില്‍

കണ്ണൂര്‍: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി സി നിഖില(29)യാണ്
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് വീട്ടിലെത്തിയത്. വീടിനകത്ത് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. 1.6 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു രീതി. ആഴ്ചകൾക്ക് മുൻപ് കണ്ണൂരിൽ നിന്ന് കഞ്ചാവുമായി അറസ്റ്റിലായ ആളുമായി നിഖിലയ്ക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. കടകളിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു നിഖില. ഇവരുടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച് സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്ന് എക്സൈസ് പറയുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, പി.സൂരജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ.വി.രതിക, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page