ഉറങ്ങാൻ കിടന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാസർകോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ കണ്ടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്‌മി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കാസർകോട് ഭാഗത്ത് പോകുകയായിരുന്ന തീവണ്ടിയുടെ എൻജിനാണ് തട്ടിയത്. തീവണ്ടിയുടെ ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇവിടെ നിന്ന് വിവരമറിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥർ കുശാൽനഗർ മുതൽ സൗത്ത് വരെ റെയിൽപാളത്തിലൂടെ നടന്ന് വന്ന് പരിശോധിച്ചപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്. പാളത്തിന് സമീപത്തെ വീടുകളിൽ വിവരമറിഞ്ഞതിന്നെ തുടർന്നാണ് മരിച്ചയാളെ തിരിച്ചെറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page