“കുട്ടിയെ തട്ടികൊണ്ട് പോയതിൽ മുഖ്യമന്ത്രിക്കും പങ്ക്; തട്ടികൊണ്ട് പോകൽ നവ കേരള സദസിന് പണമുണ്ടാക്കാൻ”; അപകീർത്തിപരമായ ശബ്ദ സന്ദേശം പ്രചരിപ്പിച്ച മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസർകോട്:  കൊല്ലം  ഓയൂരിൽ
6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും,  നവ കേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും  ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. മഞ്ചേശ്വരം കുഞ്ചത്തൂർ തോട്ടം ഹൗസിലെ അബ്ദുൾ മനാഫ് (48) നെതിരെ മഞ്ചേശ്വരം പൊലീസാണ് കേസ്സെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നവംബർ 30 നാണ് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ ശബ്ദ സന്ദേശം അയച്ചത്. ഐ ടി ആക്ട്, കലാപത്തിന് ശ്രമം (IPC 153) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മഞ്ചേശ്വരത്തെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇൻ്റലിജൻസ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page