കര്‍ണാടകയിലും മഹാരാഷ്ട്രയിലും എന്‍ഐഎ യുടെ റെയ്ഡ്; 13 പേര്‍ അറസ്റ്റില്‍

മുംബൈ; ന്യൂഡല്‍ഹി ഭീകരാക്രമണ പദ്ധതി തകര്‍ക്കാന്‍ എന്‍ഐഎ യുടെ രാജ്യവ്യാപക റെയ്ഡ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ 13 പേര്‍ അറസ്റ്റില്‍. നിരവധി രേഖകള്‍ പിടികൂടിയതായും എന്‍ഐഎ കേന്ദ്രങ്ങള്‍. താനെ സിറ്റി, ഫയാന്ദര്‍ എന്നിവടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും പൂനെയില്‍ രണ്ടിടത്തും, താനെ റൂറലില്‍ 31 കേന്ദ്രങ്ങളിലും കര്‍ണാടകയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, കര്‍ണാടക പൊലീസുമായി സഹകരണത്തോടെയായിരുന്നു പരിശോധന. അല്‍ഖ്വയിദയുമായും ഐ.എസുമായും ബന്ധമുള്ളവര്‍ യുവാക്കളെ റിക്രൂട്ട്രൂ ചെയ്തു ഭീകര സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും, ആക്രമണം നടത്താന്‍ …

എട്ടാം ക്ളാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിന്റോ (13)ആണ് മരിച്ചത് .ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ മൂന്നു മണിയോടെ ആണ് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു .മൃതദേഹം കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

ബസിറങ്ങിയ കര്‍ഷകന്‍ അതേ ബസിടിച്ചു മരിച്ചു

കാസര്‍കോട്: ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതേ ബസിടിച്ച് കര്‍ഷകന്‍ മരിച്ചു. കാറഡുക്ക, ഗാഡുഗുഡ്ഡെ, കാനക്കോട്, കോളിക്കാലിലെ കുഞ്ഞിരാമന്‍ മണി(70)യാണ് മരിച്ചത്. വെള്ളിയാവ്ച വൈകുന്നേരം ഗാളിമുഖത്താണ് അപകടം. ഇദ്ദേഹം ഇറങ്ങിയ ബസിന്റെ മുന്‍വശത്തു കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമെന്നു പറയുന്നു.സംബ്യ പൊലീസ് കേസെടുത്തു. ഭാര്യ: നാരായണി. മക്കള്‍: മണി, സന്തോഷ്, സരോജിനി, സാവിത്രി.

കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം; ഒരു നോക്ക് കാണാന്‍ പട്ടത്തെ ആസ്ഥാനത്തെത്തിയത് ആയിരങ്ങള്‍; സംസ്‌കാരം നാളെ വാഴൂരില്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് രാവിലെ മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കാനം രാജേന്ദ്രന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ ഡി രാജയെ എ കെ ആന്റണി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി …

യുവാവ്‌ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർകോട്: കൂലി തൊഴിലാളിയായ യുവാവ്‌ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. രാജപുരം കള്ളാര്‍ കൊള്ളി കൊച്ചിയിലെ നാരായണന്റെ മകന്‍ കെ. കൃഷ്‌ണന്‍ (39) ആണ്‌ മരിച്ചത്‌.വെള്ളിയാഴ്‌ച ഉച്ചയോടെ വീട്ടിനുള്ളിലാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. മാതാവ്‌ ജാനു.ഭാര്യ: ബിന്ദു. മക്കള്‍: കൃഷ്‌ണേന്ദു, കൃഷ്‌ണപ്രിയ, കൃഷ്‌ണ നന്ദ, കൃഷ്‌ണകൃപ.സഹോദരന്‍ ബാബു. മൃതദേഹം ജില്ലാ  ആശുപത്രി മോർച്ചറിയിൽ രാജപുരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

നീലേശ്വരത്തെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കന്യാകുമാരി നെല്ലൂര്‍ കോണം, സ്വദേശി രാജന്‍ എന്ന അണ്ണാച്ചി രാജു (48)നെയാണ് പയ്യന്നൂര്‍ എസ്.ഐയും സംഘവും മേട്ടുപാളയത്തു വച്ച് അറസ്റ്റു ചെയ്തത്. അടുത്തിടെ പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ വിഘ്നേശിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചാ കേസിലാണ് അറസ്റ്റ്. ഈ മാസം ആറിന് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അടുക്കത്തു പറമ്പിലെ രാജേഷിന്റെ വീട്ടില്‍ നിന്നു 20,000 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് അണ്ണാച്ചി …

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി:ആലുവയില്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. റസ്റ്റ് ഇൻ പീസ് (ആർ.ഐ.പി) അജ്മല്‍ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. നേരത്തെ ദുബൈയില്‍ പോയിരുന്ന അജ്മല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ വന്നിരുന്നു. …

ഹവാല ഇടപാട്; തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്റെ 3.58 കോടി രൂപ ഇഡി മരവിപ്പിച്ചു

കൊച്ചി: ഹവാല ഇടപാട് നടത്തിയെന്ന സ്ഥീരീകരണത്തിനു പിന്നാലെ തൃക്കരിപ്പൂര്‍, ഉടുമ്പുന്തല സ്വദേശിയും പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ അബ്ദുല്‍ റഹ്‌മാന്റെ 3.58 കോടി രൂപ ഇഡി മരവിപ്പിച്ചു. അബ്ദുല്‍ റഹ്‌മാന്റെയും കുടുംബത്തിന്റെയും പേരില്‍ ബാങ്കുകളിലുള്ള പണമാണ് അന്വേഷണ സംഘം മരവിപ്പിച്ചത്. ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്നു 150 കോടി രൂപ വായ്പയായി അടച്ച് 83.36 കോടി രൂപ തിരിച്ചടക്കാതെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ബാങ്ക് അധികൃതര്‍ …

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയില്‍ നിന്നു ചാടിയ ഡ്രൈവര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു; പൊലീസ് പിന്തുടര്‍ന്നതു മൂലമെന്ന് ആരോപണം

കാസര്‍കോട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അതേ ലോറി കയറി മരിച്ചു. എന്നാല്‍ പൊലീസ് പിന്‍തുടര്‍ന്നതാണ് ലോറി അപകടത്തില്‍പ്പെട്ടതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ചെര്‍ളടുക്ക, എതിര്‍തോട് സ്വദേശി അസ്മിയ മന്‍സിലില്‍ അബ്ദുല്‍ റഹ്‌മാന്റെയും ആയിഷയുടെയും മകന്‍ നൗഫല്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബദിയഡുക്ക, ഗോളിയടുക്കയിലാണ് അപകടം. മണല്‍ കയറ്റിയ ലോറി ഇറക്കത്തില്‍വച്ച് നിയന്ത്രണം വിടുകയായിരുന്നുവെന്ന് പറയുന്നു. പഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ രവികുമാറിന്റെ വീടിന്റെ …

കാർ പുഴയിൽ വീണ് ചെന്നൈയിൽ മലയാളി നവദമ്പതികൾക്ക് ദാരുണാന്ത്യം

ചെന്നൈ: കാര്‍ പുഴയിലേക്ക് വീണ് മലയാളി നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കുരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കോയമ്ബത്തൂര്‍ – ചിദംബരം ദേശീയപാതയില്‍ തിരിച്ചിറപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം ഉണ്ടായത്. ചെന്നൈയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് അപകടത്തില്‍പ്പെട്ടത്. 50 അടിയോളം താഴ്ചയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്തേക്കുവീണ കാര്‍ പൂര്‍ണമായും തകര്‍ന്നു. …

നഴ്‌സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് തെറിച്ചുവീണു; ഗുരുതര പരിക്കോടെ ആശുപത്രിയില്‍

കാസര്‍കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ സ്വദേശിനി രാധയുടെ മകളും ബംഗളൂരുവിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അശ്വതി(20)യാണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വരികയായിരുന്നു വിദ്യാര്‍ഥിനി. ഉദിനൂര്‍ പോട്ടച്ചാല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോള്‍ വാതില്‍പടിക്ക് സമീപം നില്‍ക്കുകയായിരുന്ന അശ്വതി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. വഴിയാത്രക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തുനിന്ന് ലഭിച്ച മൊബൈല്‍ വഴി ആളെ …

ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സഞ്ചരിച്ച ഓട്ടോ വഴിയില്‍ വച്ച് കേടായി; പൊലീസിന് മുന്നില്‍ പെട്ട കാമുകനടക്കം നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഇലന്തൂരില്‍ വച്ച് കേടാവുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസാണ് വഴിയില്‍ കുടുങ്ങിയ ഓട്ടോ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് …

തിരുവനന്തപുരത്ത് പൊതുദര്‍ശനം; കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ, ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വാഴൂരിലെ വീട്ടില്‍ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്‌കാര ചടങ്ങുകള്‍. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് …

കോൺഗ്രസ്സ് എം പി യുടെ വീട്ടിലും സ്ഥാപനങ്ങളിലും  ആദായ നികുതി പരിശോധന; പിടികൂടിയത് 250 കോടി; ഇനിയും പണം എണ്ണി തിട്ടപ്പെടുത്താനുണ്ടെന്ന് ഉദ്യോഗസ്ഥർ

ഭുവനേശ്വർ: കോൺഗ്രസിൻ്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 250 കോടി രൂപ കണ്ടെത്തി.സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണമാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എട്ട് കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോഗസ്ഥർ നോട്ടെണ്ണുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും …

സിനിമ അഭിനയം, പിന്നെ മദ്യ കച്ചവടവും; വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോ. അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ സ്വദേശികളായ സിറിള്‍, പ്രജീഷ് കൊല്ലം സ്വദേശി മെല്‍വിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.ഇവരില്‍നിന്ന് 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. നിറം കലര്‍ത്തിയും ഹോളോ സ്റ്റിക്കര്‍ പതിച്ചും ബോട്ടിലുകളില്‍ മദ്യം നിര്‍മിക്കുകയായിരുന്നു. അര ലിറ്ററിന്റെ വ്യാജമദ്യം നിറച്ച 432 ബോട്ടിലുകള്‍ കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. പുറത്ത് നിന്ന് സ്പിരിറ്റ് എത്തിച്ച ശേഷം മദ്യം …

ഇരമ്പിയെത്തി കടന്നലുകൾ; രക്ഷതേടി കിണറ്റിൽ ചാടി നാട്ടുകാരൻ; വലിയ പറമ്പിലെ കടന്നൽ ആക്രമണത്തിൻ്റെ ഞെട്ടലിൽ പ്രദേശവാസികൾ

കാസർകോട്: തൃക്കരിപ്പൂർ വലിയപറമ്പിൽ ഇളകിയെത്തിയ  കടന്നല്‍കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തലങ്ങും വിലങ്ങും ഓടി നാട്ടുകാർ. കിണറ്റില്‍ ചാടിയും സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ ഓടിയുമാണ് രണ്ടുപേര്‍ ജീവനോടെ രക്ഷപ്പെട്ടത്. വലിയ പറമ്പ് മൃഗാശുപത്രിക്ക് സമീപമാണ് കഴിഞ്ഞ ദിവസമാണ് സംഭവം. കടന്നല്‍ കുത്തേറ്റ മൃഗാശുപത്രി ജീവനക്കാരൻ ഇ. അശോക് കുമാര്‍(53), പ്രവാസി വലിയപറമ്പിലെ സി. ബാലകൃഷ്ണൻ(59), നിര്‍മാണ തൊഴിലാളി ബിഹാര്‍ സ്വദേശി ഫാറൂഖ്(19) എന്നിവര്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. വലിയ കടന്നല്‍ കൂട്ടില്‍ പരുന്ത് കൊത്തിയതോടെ ആയിരക്കണക്കിന് കടന്നലുകൾ ഇളകി …

ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ വീണ വനിതാ ഡോക്ടര്‍ മരിച്ചു; സംസ്‌കാരം ഇന്ന് വൈകീട്ട്‌

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ വീണ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എം.എൽ.എ. റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് …

കാനം രാജേന്ദ്രൻ (73) അന്തരിച്ചു

കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. വൈകിട്ടോടെ ഹൃദയാഘാതമുണ്ടായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കാനിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. ഏഴും എട്ടുംകേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെകാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.