ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി


കൊച്ചി:ആലുവയില്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. റസ്റ്റ് ഇൻ പീസ് (ആർ.ഐ.പി) അജ്മല്‍ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്.

നേരത്തെ ദുബൈയില്‍ പോയിരുന്ന അജ്മല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ വന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു.

മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page