നീലേശ്വരത്തെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കന്യാകുമാരി നെല്ലൂര്‍ കോണം, സ്വദേശി രാജന്‍ എന്ന അണ്ണാച്ചി രാജു (48)നെയാണ് പയ്യന്നൂര്‍ എസ്.ഐയും സംഘവും മേട്ടുപാളയത്തു വച്ച് അറസ്റ്റു ചെയ്തത്. അടുത്തിടെ പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ വിഘ്നേശിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചാ കേസിലാണ് അറസ്റ്റ്. ഈ മാസം ആറിന് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അടുക്കത്തു പറമ്പിലെ രാജേഷിന്റെ വീട്ടില്‍ നിന്നു 20,000 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് അണ്ണാച്ചി രാജ. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മോഷണത്തിനു പിന്നില്‍ രാജന്‍ ആണെന്നു തിരിച്ചറിഞ്ഞിരുന്നു. അന്വേഷണത്തിനിടയിലാണ് മറ്റൊരു കേസില്‍ പയ്യന്നൂര്‍ പൊലീസ് രാജനെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page