ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സഞ്ചരിച്ച ഓട്ടോ വഴിയില്‍ വച്ച് കേടായി; പൊലീസിന് മുന്നില്‍ പെട്ട കാമുകനടക്കം നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഇലന്തൂരില്‍ വച്ച് കേടാവുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസാണ് വഴിയില്‍ കുടുങ്ങിയ ഓട്ടോ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page