സിനിമ അഭിനയം, പിന്നെ മദ്യ കച്ചവടവും; വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോ. അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ സ്വദേശികളായ സിറിള്‍, പ്രജീഷ് കൊല്ലം സ്വദേശി മെല്‍വിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
ഇവരില്‍നിന്ന് 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. നിറം കലര്‍ത്തിയും ഹോളോ സ്റ്റിക്കര്‍ പതിച്ചും ബോട്ടിലുകളില്‍ മദ്യം നിര്‍മിക്കുകയായിരുന്നു. അര ലിറ്ററിന്റെ വ്യാജമദ്യം നിറച്ച 432 ബോട്ടിലുകള്‍ കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. പുറത്ത് നിന്ന് സ്പിരിറ്റ് എത്തിച്ച ശേഷം മദ്യം നിര്‍മിച്ച് നല്‍കുന്ന സംഘമാണ് അറസ്റ്റിലായത്. രണ്ട് മാസത്തിലധികമായി പെരിങ്ങോട്ടുകരയില്‍ മദ്യനിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. രണ്ടുമൂന്ന് ദിവസമായി ഡോ.അനൂപിന്റെ പോക്കുവരവ് നിരീക്ഷിച്ചുവരികയായിരുന്നു അധികൃതര്‍. വരയന്‍ അടക്കം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു ഡോ.അനൂപ് എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page