സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്ക്ക ആത്മഹത്യ ചെയ്തു; കൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസ്

സുൽത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. വയനാട് സുൽത്താൻ ബത്തേരി  പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ചന്ദ്രമതിയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ചന്ദ്രമതിയും ബീരാനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് ബീരാന്‍ പഴേരിയില്‍ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. …

കാസർകോട്ടെ മുതിർന്ന സിപിഎം നേതാവ് എ കെ നാരായണൻ അന്തരിച്ചു

കാസർകോട് :സി.പി.എം. മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കൺസ്യൂമർ ഫെഡ് മുൻ ചെയർമാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു. ഞായറാഴ്‌ച രാത്രി 11.30ഓടെ കാഞ്ഞങ്ങാട്‌ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട്‌ ഏഴോടെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മൃതദേഹം തിങ്കൾ രാവിലെ 9.30ന്‌ മേലാങ്കോട്ടെ സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാ കമ്മിറ്റി ഓഫീസിലും 11.30ന്‌ അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പൊതുദർശനത്തിന്‌ വച്ചശേഷം 12.30ന്‌ വീട്ടിലെത്തിക്കും. സംസ്‌കാരം പകൽ മൂന്നിന്‌.വാർധക്യസഹജമായ അസുഖംമൂലം കാഞ്ഞങ്ങാട്‌ അതിയാമ്പൂരിനടുത്ത കാലിക്കടവിലെ …

അൽക്ക ഇനി അസ്തിത്വ; കാമുകിയെ വിവാഹം കഴിക്കാൻ 47ാം വയസിൽ ലിംഗ മാറ്റത്തിലൂടെ പുരുഷനായപ്പോൾ

47-ാം ജന്മദിനത്തിൽ ലിംഗമാറ്റത്തിന് വിധേയനായ ട്രാൻസ്‌ജെൻഡർ തന്റെ ദീർഘകാല കാമുകിയെ വിവാഹം ചെയ്തു. ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്.മധ്യപ്രദേശിലെ ഇൻഡോറിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ട്രാൻസ്ജെൻഡർ തന്റെ ദീർഘകാല കാമുകിയെ നിയമപരമായി വിവാഹം ചെയ്തു. കുടുംബ കോടതിയിൽ വെച്ചാണ് അസ്തിത്വ സോണി ആസ്തയെ വിവാഹം കഴിച്ചത്. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.ഒരു പുരുഷനായി ജീവിക്കാൻ തുടങ്ങുന്നതിനുമുമ്പ് അസ്തിത്വ സോണിയുടെ പേര് അൽക്ക എന്നായിരുന്നു. തന്റെ 47-ാം ജന്മദിനത്തിലാണ്, അസ്തിത്വ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.നിയമ …

കാസര്‍കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ ബീച്ചില്‍ മുങ്ങിമരിച്ചു

മംഗളൂരു: കാസര്‍കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ അഡ്ക സ്വദേശി ശേഖരന്റെ മകന്‍ യശ്വിത് (18), കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സോമേശ്വരയിലെ പരിജ്ഞാനന്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ കൊമേഴ്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ യശ്വിത്തും യുവരാജും ക്ലാസുകള്‍ കഴിഞ്ഞതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിലെ ഉച്ചഭക്ഷണം കഴിച്ച ശേഷം സംഘം ബീച്ചിലേക്ക് പോവുകയായിരുന്നു. മൂന്നുമണിക്ക് ആറ് …

ശസ്ത്രക്രിയയ്ക്ക് ശേഷം തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആര്‍ സുഖം പ്രാപിക്കുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയെ തുടര്‍ന്ന് ഇടുപ്പെല്ലുകള്‍ക്ക് പരിക്കേറ്റ അദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും ദിവസം മുഴുവന്‍ നന്നായി വിശ്രമിക്കുന്നുണ്ട് എന്നും യശോദ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ അറിയിച്ചു.ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ പാര്‍ട്ടിയുടെ (ഭാരത് രാഷ്ട്ര സമിതി ) പരാജയത്തെത്തുടര്‍ന്ന് ഡിസംബര്‍ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച റാവു, എരവേലിയിലെ ഫാം ഹൗസില്‍ താമസിച്ച് പാര്‍ട്ടി നേതാക്കളെയും സാധാരണക്കാരെയും കണ്ടിരുന്നു. …

370- ാം വകുപ്പ് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി; പരാതികളില്‍ നാളെ സുപ്രീംകോടതി വിധി പറയും; കാശ്മീരില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

ശ്രീനഗര്‍: കാശ്മീരില്‍ സ്വയംഭരണ അവാകാശം നല്‍കിയിരുന്ന ഭരണഘടനയുടെ 370- ാം വകുപ്പ് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയിരുന്ന പരാതികളില്‍ നാളെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കും. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. പിഡിപി നേതാവ് മെഹബൂബാ മുഫ്തി കോടതി വിധി കാശ്മീരിലെ ജനങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാ വിഭാഗങ്ങള്‍ നടത്തുന്ന മുന്‍കരുതല്‍ നടപടികളാണ് ഈ സംശയമുളവാക്കിയിട്ടുള്ളതെന്ന് ദക്ഷിണ കാശ്മിരിലെ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. വിധിയുടെ മുന്നോടിയായി പൊലീസ് പ്രതിപക്ഷ …

ട്രക്കുമായി കാര്‍ കൂട്ടിയിടിച്ചു; വാഹനത്തിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

ലക്‌നൗ: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ വെന്തുമരിച്ചു. ശനിയാഴ്ച അര്‍ധരാത്രി യു.പി ബെറേലിയിലെ ദേശീയ ദേശീയപാതയിലായിരുന്നു അപകടം. എട്ടുയാത്രക്കാരുമായി പോവുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ എതിര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കൂറ്റന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാര്‍ ആളിക്കത്തി. ബെല്ലേരിയയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. ഒരുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. ഫുര്‍ഖാന്‍, ആസിഫ്, ആരിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആരിഫ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. സെന്‍ട്രല്‍ …

കാനം ഇനി കനല്‍ ഓര്‍മ്മ; രാഷ്ട്രീയ കേരളം വിടചൊല്ലി

കൊല്ലം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്റെ അന്ത്യാഞ്ജലി. കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകന്‍ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കം പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ നേതാക്കളായ ബിനോയ് വിശ്വം, …

കുടകിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍

കുടക്‌: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍(43), ഭാര്യ ജിബി അബ്രഹാം(37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ ഹോംസ്‌റ്റേ ജീവനക്കാര്‍ കണ്ടത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ …

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ കൊന്ന് അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

ഭുവനേശ്വര്‍: ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ്. ഒഡിഷ നയാഗാര്‍ഹ് ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം. ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അര്‍ജുന്‍ ബാഗ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിവാഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടന്നത്. അറുത്തെടുത്ത ഭാര്യയുടെ തലയുമായി ബോനിഗോച്ച പൊലീസ് സ്റ്റേഷനിലാണ് അര്‍ജുന്‍ എത്തിയത്. സംഭവം കണ്ട് സ്റ്റേഷനിലെ പൊലീസുകാരും പരിഭ്രാന്തരായി. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. …

ഖാദി ബോര്‍ഡിന്റെ കിടക്ക നിര്‍മ്മാണ യൂനിറ്റില്‍ വന്‍ തീപിടുത്തം; 20 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു

കാസര്‍കോട്: ഇളമ്പച്ചിയില്‍ ഖാദി ബോര്‍ഡിന്റെ കിടക്ക നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. 20 ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഞായറാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം നടന്നത്.രാത്രിയില്‍ പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നു തൃക്കരിപ്പൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഗണേശന്‍ കിണറ്റുംകര എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. കൂടുതല്‍ തീ …

ഭാര്യക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ ഭർതൃബലാത്സം​ഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഭർതൃബലാത്സം​ഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയ്‌ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർതൃ ബലാത്സം​ഗം ഇതുവരെ ഇന്ത്യയിൽ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര കൂട്ടിച്ചേർത്തു.പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നൽകിയ കേസിലാണ് കോടതിയുടെ പരാമർശം. കേസിൽ ഭർത്താവിനെ കോടതി കുറ്റമുക്തനാക്കി. ഭർത‍ൃ ബലാത്സം​ഗം കുറ്റക്കരമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരി​ഗണനയിലാണെന്നും കോടതി അറിയിച്ചു. ഭാര്യയ്‌ക്ക് 18 വയസോ അതിൽ കൂടുതലോ ആണെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ …

ബിജെപിക്ക് വോട്ട് ചെയ്തതിൻ്റെ പേരിൽ മുസ്ളീം യുവതിക്ക് സഹോദരൻ്റെ മർദ്ദനം;ശക്തമായ നടപടിയുമായി സർക്കാർ

ഭോപ്പാൽ:മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭര്‍തൃസഹോദരൻ മര്‍ദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി.സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവതിയെ സന്ദര്‍ശിച്ചു.  യുവതിയെ ഭോപ്പാലിലെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചു.പരാതിക്കാരിയായ സമീനബിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരൻ ജാവീദ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി ആരോപിച്ചു. കര്‍ശന നടപടി ആവശ്യപ്പെട്ട് യുവതിയും പിതാവും സെഹോര്‍ കളക്ടറുടെ ഓഫീസ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ പ്രതി ജാവീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. …

ആന കൊമ്പ് വിൽക്കാൻ ശ്രമം; ഒരാൾ പിടിയിൽ

അടിമാലി:ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ്  പിടികൂടിയത്.അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന കുറത്തിക്കുടിയില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. ഒമ്ബത് കിലോ തൂക്കം വരുന്ന രണ്ട് കൂറ്റൻ ആനക്കൊമ്പുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വാങ്ങാനെന്ന വ്യാജേന തന്ത്രത്തിലാണ് ഇയാളെ പിടികൂടിയത്.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു: ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഗോകുലം ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു താമസം. റിക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയിരുന്നു. …

ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

സന്നിധാനം:  ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 10വയസുകാരിയാണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയത്.  മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അതേസമയം ആഴ്‌ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. ദര്‍ശനസമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതോടെ തന്ത്രിയുമായി സ്‌പെഷ്യല്‍ കമ്മീഷണറും ദേവസ്വം ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. എന്നാല്‍ ശബരിമല …

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു: ശരീരഭാഗങ്ങൾ പാതി ഭക്ഷിച്ച നിലയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റർ …

കിണറിൽ വീണ മയിലിന് പുനർജന്മം: രക്ഷകരായത് അഗ്നിശമന സേന

കാസർകോട്: 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ മയിലിനു പുനർജന്മം. കാസര്‍കോട് ഫയര്‍ഫോഴ്‌സും ജീവന്‍ രക്ഷാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ അമീന്‍ അടുക്കത്ത്ബയലും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് മയിലിനെ പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മധൂർ പുളിക്കൂ റിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് രണ്ടു വയസ്സ് പ്രായമുള്ള മയിൽ വീണത്. തുടർന്ന് വീട്ടുടമയും നാട്ടുകാരും ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. ഫയർഫോഴ്സ് വനം വകുപ്പിനെയും വിവരം അറിയിച്ചിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ വി …