370- ാം വകുപ്പ് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി; പരാതികളില്‍ നാളെ സുപ്രീംകോടതി വിധി പറയും; കാശ്മീരില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

ശ്രീനഗര്‍: കാശ്മീരില്‍ സ്വയംഭരണ അവാകാശം നല്‍കിയിരുന്ന ഭരണഘടനയുടെ 370- ാം വകുപ്പ് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയിരുന്ന പരാതികളില്‍ നാളെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കും. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. പിഡിപി നേതാവ് മെഹബൂബാ മുഫ്തി കോടതി വിധി കാശ്മീരിലെ ജനങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാ വിഭാഗങ്ങള്‍ നടത്തുന്ന മുന്‍കരുതല്‍ നടപടികളാണ് ഈ സംശയമുളവാക്കിയിട്ടുള്ളതെന്ന് ദക്ഷിണ കാശ്മിരിലെ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. വിധിയുടെ മുന്നോടിയായി പൊലീസ് പ്രതിപക്ഷ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല വിധി കാശ്മീരിലെ ജനങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഭരണഘടനയുടെ 370- ാം വകുപ്പ് അസാധുവാക്കിയതിനെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page