ശസ്ത്രക്രിയയ്ക്ക് ശേഷം തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആര്‍ സുഖം പ്രാപിക്കുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയെ തുടര്‍ന്ന് ഇടുപ്പെല്ലുകള്‍ക്ക് പരിക്കേറ്റ അദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും ദിവസം മുഴുവന്‍ നന്നായി വിശ്രമിക്കുന്നുണ്ട് എന്നും യശോദ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ പാര്‍ട്ടിയുടെ (ഭാരത് രാഷ്ട്ര സമിതി ) പരാജയത്തെത്തുടര്‍ന്ന് ഡിസംബര്‍ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച റാവു, എരവേലിയിലെ ഫാം ഹൗസില്‍ താമസിച്ച് പാര്‍ട്ടി നേതാക്കളെയും സാധാരണക്കാരെയും കണ്ടിരുന്നു. ഡിസംബര്‍ എട്ടിനാണ് എരവള്ളിയിലെ ഫാം ഹൗസില്‍ വീണു അദേഹത്തിന് പരിക്കേറ്റത്.
വേഗത്തിലുള്ള പുനരധിവാസത്തിനു വേണ്ടി വ്യായാമങ്ങളുടെ ഒരു പട്ടിക അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും. കെസിആറിന്റെ ആരോഗ്യനില പുരോഗമിക്കുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page