ഖാദി ബോര്‍ഡിന്റെ കിടക്ക നിര്‍മ്മാണ യൂനിറ്റില്‍ വന്‍ തീപിടുത്തം; 20 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു

കാസര്‍കോട്: ഇളമ്പച്ചിയില്‍ ഖാദി ബോര്‍ഡിന്റെ കിടക്ക നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. 20 ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഞായറാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം നടന്നത്.
രാത്രിയില്‍ പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നു തൃക്കരിപ്പൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഗണേശന്‍ കിണറ്റുംകര എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. കൂടുതല്‍ തീ പടര്‍ന്നതിനാല്‍ പിന്നീട് പയ്യന്നൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും സ്ഥലത്തെത്തി. മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കിടക്ക നിര്‍മ്മാണത്തിനാവശ്യമായ പഞ്ഞിയും മറ്റ് അനുബന്ധസാമഗ്രികളും സൂക്ഷിച്ച മേല്‍പ്പുര ഉള്‍പ്പെടെ പൂര്‍ണമായും തീപിടുത്തത്തില്‍ നശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page