ആന കൊമ്പ് വിൽക്കാൻ ശ്രമം; ഒരാൾ പിടിയിൽ

അടിമാലി:ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ്  പിടികൂടിയത്.അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന കുറത്തിക്കുടിയില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. ഒമ്ബത് കിലോ തൂക്കം വരുന്ന രണ്ട് കൂറ്റൻ ആനക്കൊമ്പുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വാങ്ങാനെന്ന വ്യാജേന തന്ത്രത്തിലാണ് ഇയാളെ പിടികൂടിയത്.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
ആദ്യ ഭാര്യ രണ്ടാം കല്യാണം കഴിച്ച വിരോധം; പനയാല്‍, കുന്നൂച്ചിയില്‍ വീടിനു നേരെ കല്ലേറ്, വീട്ടുമുറ്റത്തു നിര്‍ത്തിയിരുന്ന വാഹനത്തിന്റെ ചില്ലു തകര്‍ത്തു, ആദ്യ ഭര്‍ത്താവിനെതിരെ കേസ്
Scroll to top

You cannot copy content of this page