കിണറിൽ വീണ മയിലിന് പുനർജന്മം: രക്ഷകരായത് അഗ്നിശമന സേന

കാസർകോട്: 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ മയിലിനു പുനർജന്മം. കാസര്‍കോട് ഫയര്‍ഫോഴ്‌സും ജീവന്‍ രക്ഷാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ അമീന്‍ അടുക്കത്ത്ബയലും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് മയിലിനെ പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മധൂർ പുളിക്കൂ റിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് രണ്ടു വയസ്സ് പ്രായമുള്ള മയിൽ വീണത്. തുടർന്ന് വീട്ടുടമയും നാട്ടുകാരും ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. ഫയർഫോഴ്സ് വനം വകുപ്പിനെയും വിവരം അറിയിച്ചിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ വി മനോഹറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി രാജേഷ്, പി ഷംനാദ്, ഹോം ഗാർഡ് ഷിബു, ഡ്രൈവർ അജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കിണറ്റിൽ ഇറങ്ങിയാണ് മയിലിനെ പുറത്ത് എത്തിച്ചത്. പിന്നീട് മയിലിനെ വനം വകുപ്പിന് കൈമാറി. ശരീരത്തിന് പരിക്ക് ഒന്നും ഇല്ലാത്തതിനാൽ മയിലിനെ കാട്ടിലേക്ക് വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page