സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്ക്ക ആത്മഹത്യ ചെയ്തു; കൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസ്

സുൽത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. വയനാട് സുൽത്താൻ ബത്തേരി  പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ചന്ദ്രമതിയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ചന്ദ്രമതിയും ബീരാനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന.

ഞായറാഴ്ച ഉച്ചയോടെയാണ് ബീരാന്‍ പഴേരിയില്‍ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page