മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ കൊന്ന് അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

ഭുവനേശ്വര്‍: ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ്. ഒഡിഷ നയാഗാര്‍ഹ് ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം. ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അര്‍ജുന്‍ ബാഗ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിവാഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടന്നത്. അറുത്തെടുത്ത ഭാര്യയുടെ തലയുമായി ബോനിഗോച്ച പൊലീസ് സ്റ്റേഷനിലാണ് അര്‍ജുന്‍ എത്തിയത്. സംഭവം കണ്ട് സ്റ്റേഷനിലെ പൊലീസുകാരും പരിഭ്രാന്തരായി. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിന്നീട് തലയില്ലാത്ത ശരീരവും കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി ബോനിഗോച്ച പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ദണ്ഡസേന പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ സംഭവം മുംബൈയിലും നടന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page