പാലക്കാട്ട് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു. കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവ് വേലായുധന്‍ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. വീട്ടില്‍ എന്നും വഴക്കുണ്ടാകാറുണ്ടെന്നും പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

തെങ്കാശിയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു

ചെന്നൈ: തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം- കൊല്ലം ദേശീയപാതയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവര്‍ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.വളവില്‍ വച്ച്‌ കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് പോയി. ആറുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വെട്ടിപ്പൊളിച്ച്‌ …

ആറുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി

കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രതി ഇരയായ കുട്ടിയെ ബിസ്‌ക്കറ്റ് പാക്കറ്റുമായി പ്രലോഭിപ്പിച്ച് ബസ് സ്റ്റോപ്പില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ട റിപോര്‍ട്ടിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് …

വിവാദ ഫേസ് ബുക്ക് പോസ്റ്റ്; പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ്

തൃശ്ശൂർ: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രൻ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.യോഗത്തില്‍ ഈ വിഷയം മാത്രമാണ് അജണ്ട.എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നല്‍കി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിർദേശം. എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സിപിഐഎം, സിപിഐ നേതാക്കള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് …

പോക്സോ കേസിൽ യുവതിക്ക് കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച്‌ കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് 13 വര്‍ഷം കഠിനതടവ്  വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ രൂപ നല്‍കാം എന്ന് …

ഇന്ത്യാ മുന്നണിക്ക് വീണ്ടും തിരിച്ചടി; നിധീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി

ന്യൂഡൽഹി: ഇന്ത്യാ മുന്നണിയിൽ നിന്നും കളം മാറ്റി ചവുട്ടിയ നിധീഷ് കുമാർ വീണ്ടും അധികാരത്തിലേക്ക്.ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. …

കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്; കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് നിന്ന് ആരംഭിച്ചു

കാസർകോട്: ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻകഴിയാത്തിടത്ത് എങ്ങിനെയാണ് സാധാരണക്കാരന് സുരക്ഷയുണ്ടാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചോദിച്ചു. കാസർകോട് ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാരിനെ പുറത്താക്കാതെ ജനങ്ങൾക്ക് രക്ഷയില്ല. കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റും ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു. രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണെന്നും …

ഒരു ഗവർണറും ഇങ്ങനെ അഴിഞ്ഞാടിയിട്ടില്ല; കേന്ദ്രം ഇദ്ദേഹത്തെ തിരിച്ചു വിളിക്കണം; ഗവർണർ റോഡിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഇപി ജയരാജൻ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂരിൽ പാപ്പിനിശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ ഓർത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.ഗവർണർ പദവി സംസ്ഥാനത്തിന് ആവശ്യമില്ലാത്തതെന്നും ഗവർണർ റോഡിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധം ജനങ്ങളുടെ പ്രതിഷേധമായി മാറും. ഗവർണർ റോഡ് തടസ്സപ്പെടുത്തിയത് നിയമ ലംഘനമാണ്. കേരളമായത് കൊണ്ടാണ് സുരക്ഷിതമായി റോഡിൽ …

വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത സംഭവം; വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കാസര്‍കോട്: ആടു വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കേസിലെ പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. പൈവളിഗെ, പാക്കം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ എന്ന പാപ്പു റഹീം (40)ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായതിനു ശേഷം മസ്‌ക്കറ്റിലേയ്ക്ക് കടന്ന ഇയാളെ മടക്കയാത്രയ്ക്കിടെയാണ് പൊലീസിന്റെ വലില്‍ വീണത്.2023 ജൂണ്‍ 24ന് ആണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ സ്വദേശി കായാറാം ആണ് ആക്രമത്തിനു ഇരയായത്. ചെന്നൈയില്‍ ആടു വില്‍പ്പന നടത്തി പിക്കപ്പ് വാനുമായി നാട്ടിലേയ്ക്ക് പോവുകയായിരുന്നു …

ഗവർണർക്ക് നേരെയുള്ള പ്രതിഷേധം; ശക്തമായ ഇടപെടലുമായി കേന്ദ്ര സർക്കാർ;ഗവർണർക്ക് സി ആർ പി എഫിൻ്റെ സെഡ് പ്ളസ് സുരക്ഷ

തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി മുതല്‍ കേന്ദ്രസുരക്ഷ.ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇനി കേരള പൊലീസ് സുരക്ഷ ഇല്ല.പകരം ശനിയാഴ്ച മുതല്‍ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു.എസ്.എഫ്.ഐ പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്ന് ഗവർണർ …

വടി ഉപയോഗിച്ച് ജനാല വഴി ബാഗിലെ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു; നെടുനീളന്‍ വസ്ത്രം ധരിച്ച ആളിനെ തേടുന്നു

കാസര്‍കോട്: കിടപ്പുമുറിയിലെ മേശമുകളില്‍ വച്ചിരുന്ന ഹാന്റ് ബാഗ്, മരവടി ഉപയോഗിച്ച് ജനാലവഴി പുറത്തെടുത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ചിത്താരി, പാലത്തിനു സമീപത്തെ ബംഗ്ലാവില്‍ ഹൗസിലാണ് കവര്‍ച്ച. നാലേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും 1500 രൂപയും നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനും നാലര മണിക്കും ഇടയിലാണ് കവര്‍ച്ച. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. നെടുനീളന്‍ വസ്ത്രം ധരിച്ച ഒരാള്‍ വരുന്നതും മരവടി ഉപയോഗിച്ച് മേശപുറത്തുണ്ടായിരുന്ന ബാഗ് ജനാലവഴി പുറത്തെടുക്കുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ …

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസിനെതിരെ കോടതി നരഹത്യയ്ക്ക് കേസെടുത്തു

കാസര്‍കോട്: കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കോടതി നരഹത്യയ്ക്ക് കേസെടുത്തു. കുമ്പള മുന്‍ എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് മുന്‍സീഫ് കോടതി കേസെടുത്തത്. ഇവര്‍ക്ക് ഫെബ്രുവരി 19 ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. ഐപിസി 304 പ്രകാരമാണ് കോടതി കേസെടുത്തിട്ടുള്ളത്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. …

കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര ഇന്ന് വൈകീട്ട്; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. നേരത്തെ ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബീഹാറിലെ രാഷ്ട്രീയ നീക്കങ്ങളെ തുടര്‍ന്ന് നന്ദയുടെ യാത്ര അവസാന നിമിഷം മാറ്റുകയായിരുന്നു. ‘മോദിയുടെ ഗ്യാരന്റി പുതിയ കേരളം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര ഒരു മാസത്തോളം …

ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

കാസര്‍കോട്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി …

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ : സ്കൂള്‍ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഇരുപതാം തീയതിയാണ് ചീരാൻ ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യയെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയർന്നിരുന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം ഇൻസ്റ്റാഗ്രാം ചാറ്റിങാണെന്ന് …

എത്തിയത് ട്രെയിനിന് കല്ലെറിഞ്ഞത് അന്വേഷിക്കാന്‍; കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനെത്തിയ ആളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് റെയില്‍വെ പൊലീസ്

കാസര്‍കോട്: എത്തിയത് ട്രെയിനിന് കല്ലെറിഞ്ഞവരെക്കുറിച്ച് അന്വേഷിക്കാന്‍. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യചെയ്യാനെത്തിയ ആളെ രക്ഷിച്ച് കാസര്‍കോട് റെയില്‍വേ പൊലീസ്. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് സൗത്തില്‍ അന്ത്യോദയ എക്‌സപ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു കാസര്‍കോട് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ റജികുമാറും എ.എസ്‌ഐ എം.വി പ്രകാശനും. അപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ഒരാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ പൊലീസെത്തി അയാളെ പിന്തിരിപ്പിച്ച് ട്രാക്കില്‍ നിന്ന് താഴെയിറക്കി കാര്യമന്വേഷിച്ചു. കാര്യം പറയുന്നതിന് മുമ്പേ …

കാറില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിനു സമീപത്തെ എന്‍.അബൂബക്കര്‍ ഷാന്‍ഫര്‍ (24) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തളങ്കര പഴയ ഹാര്‍ബറില്‍ വച്ച് അബൂബക്കര്‍ ഷാന്‍ഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അഞ്ചു കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നു 30 കിലോ കഞ്ചാവ് കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം …

ഗവർണറും എസ് എഫ് ഐ യും നേർക്ക് നേർ; പൊലീസ് അനാസ്ഥക്കെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ പ്രവർത്തകരെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടു. വാഹനത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത അദ്ദേഹം, സുരക്ഷാ വീഴ്ചയിൽ പൊലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.അതേ സമയം പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറാൻ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും …