ചെന്നൈ: തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം- കൊല്ലം ദേശീയപാതയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവര്‍ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.വളവില്‍ വച്ച് കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് പോയി. ആറുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം തന്നെ ഇവര്‍ക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.ഇന്നലെ രാത്രിയാണ് ഇവര്‍ കുറ്റാലത്ത് എത്തിയത്. പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്