Monday, February 26, 2024
Latest:

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ


കൽപ്പറ്റ : സ്കൂള്‍ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഇരുപതാം തീയതിയാണ് ചീരാൻ ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യയെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയർന്നിരുന്നു.

വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം ഇൻസ്റ്റാഗ്രാം ചാറ്റിങാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശിയായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ആദിത്യനെ എറണാകുളത്തെ ജോലി സ്ഥലത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page