കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര ഇന്ന് വൈകീട്ട്; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. നേരത്തെ ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബീഹാറിലെ രാഷ്ട്രീയ നീക്കങ്ങളെ തുടര്‍ന്ന് നന്ദയുടെ യാത്ര അവസാന നിമിഷം മാറ്റുകയായിരുന്നു. ‘മോദിയുടെ ഗ്യാരന്റി പുതിയ കേരളം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര ഒരു മാസത്തോളം നീളും. തിരുവനന്തപുരം വഴി പാലക്കാട് സമാപിക്കുന്ന തരത്തിലാണ് പദയാത്ര. പതിവില്‍നിന്ന് വ്യത്യസ്തമായി കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് രീതിയല്ല ഇത്തവണ ഉള്ളത്. പദയാത്ര തിരുവന്തപുരം വഴി പാലക്കാട്ടെത്തിയാണ് സമാപനം. ഇതിന്റെ ഭാഗമായി ഓരോ ലോക്സഭാ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കേരള പദയാത്രയോടനുബന്ധിച്ച് ജില്ലയിലെ പരിപാടികള്‍ക്ക് കെ സുരേന്ദ്രന്‍ തുടക്കം കുറിച്ചത്. ആദ്യ ദിവസത്തെ പദയാത്ര മേല്‍പ്പറമ്പില്‍ സമാപിക്കും. പദയാത്രയ്ക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാളെ പദയാത്ര ഉണ്ടാകില്ല. 29 ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്ന പദയാത്ര ഫെബ്രുവരി ഏഴിനു പാലക്കാട്ട് സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page