വിവാദ ഫേസ് ബുക്ക് പോസ്റ്റ്; പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ്

തൃശ്ശൂർ: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രൻ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.യോഗത്തില്‍ ഈ വിഷയം മാത്രമാണ് അജണ്ട.
എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നല്‍കി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിർദേശം. എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സിപിഐഎം, സിപിഐ നേതാക്കള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തര യോഗം.
രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചായിരുന്നു എംഎല്‍എയുടെ പോസ്റ്റ്. രാമായണത്തിലെ ഒരു സന്ദർഭം എടുത്തു പറഞ്ഞാണ് ബാലചന്ദ്രൻ രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചത്. എന്നാല്‍ കുറിപ്പ് വിവാദമായതോടെ പി ബാലചന്ദ്രൻ അത് വലിക്കുകയും ചെയ്തു. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എംഎല്‍എ അറിയിച്ചു.
കഥകള്‍ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെന്നുമായിരുന്നു പി ബാലചന്ദ്രന്റെ വിശദീകരണം. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച്‌ പോസ്റ്റിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഫ്ബി പോസ്റ്റ് മണ്ഡലത്തില്‍ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page