പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു. കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവ് വേലായുധന്‍ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. വീട്ടില്‍ എന്നും വഴക്കുണ്ടാകാറുണ്ടെന്നും പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.