Monday, February 26, 2024
Latest:

ഒരു ഗവർണറും ഇങ്ങനെ അഴിഞ്ഞാടിയിട്ടില്ല; കേന്ദ്രം ഇദ്ദേഹത്തെ തിരിച്ചു വിളിക്കണം; ഗവർണർ റോഡിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഇപി ജയരാജൻ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂരിൽ പാപ്പിനിശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ ഓർത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.
ഗവർണർ പദവി സംസ്ഥാനത്തിന് ആവശ്യമില്ലാത്തതെന്നും ഗവർണർ റോഡിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധം ജനങ്ങളുടെ പ്രതിഷേധമായി മാറും. ഗവർണർ റോഡ് തടസ്സപ്പെടുത്തിയത് നിയമ ലംഘനമാണ്. കേരളമായത് കൊണ്ടാണ് സുരക്ഷിതമായി റോഡിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
അമിത് ഷായെ വിളിക്കാൻ പറഞ്ഞത് അൽപ്പത്തരമാണെന്നും ഒരു കുടയും ഇടയ്ക്ക് വെള്ളവും കൊടുത്താൽ മതിയെന്നും കേസെടുക്കണമെന്ന് നിർദ്ദേശം കൊടുക്കാൻ ഗവർണർക്ക് അധികാരമില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം എന്നും അദ്ദേഹം പറഞ്ഞു. റോഡിൽ നിന്നാണോ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിളിക്കേണ്ടത് എന്നും ഇ പി ജയരാജൻ ചോദിച്ചു. ഗവർണർ കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എന്നും പ്രതിപക്ഷ നേതാവിൻ്റെ ഉപദേശം ഗവർണർക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page