ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിപ്പറിച്ചു; ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ ഹെഡ് കോൺസ്റ്റബിൾ ആയ ആർ ശബരിഗിരിയാണ് അറസ്റ്റിലായത്. പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ശബരിഗിരി അറസ്റ്റിലായത്. തട്ടിയെടുത്ത ഏഴര പവൻ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ച അവധിയിലായിരുന്നു ശബരിഗിരി. നേരത്തെ കോയമ്പത്തൂർ റൂറൽ പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബൈക്കിലെത്തി …
Read more “ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിപ്പറിച്ചു; ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ”