വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിക്കെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടത് പ്രകോപനമായി; ചോദിക്കാൻ ചെന്നത് കൂട്ടതല്ലിൽ കലാശിച്ചു;സ്ത്രീകളടക്കം 9 പേർ അറസ്റ്റിൽ

ആലപ്പുഴ:  ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ സംബന്ധിച്ചുള്ള തര്‍ക്കത്തത്തുടര്‍ന്ന് കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും മകനും മകന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് കുടുംബത്തിന് നേരെ ആക്രമണം നടത്തിയെന്ന് പരാതി.കണ്ണമംഗലം വില്ലേജില്‍, ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിനെയും ഭാര്യ സുസ്മിതെയും കുടുംബത്തെയും ആക്രമിച്ചതായാണ് കേസ്.

കരുനാഗപ്പള്ളി താലൂക്കില്‍ ചവറയില്‍, ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടില്‍ ദീലിപ് കുമാറിന്‍റെ ഭാര്യ ദീപ അഴല (37), ദിലീപ് കുമാറിന്‍റെ മകന്‍ പ്രണവ് അഴല (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ കിരണ്‍ ഭവനത്തില്‍ കുഞ്ഞുമോന്‍റെ മകന്‍ കിരണ്‍ (19), തേവലക്കര വില്ലേജില്‍ നല്ലതറ വടക്കതില്‍ വീട്ടില്‍ സന്തോഷിന്‍റെ മകന്‍ അഖില്‍ (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ രജനീഷ് ഭവനത്തില്‍, രമേശന്‍റെ‍ മകന്‍ രജനീഷ്(22), പള്ളിയുടെ കിഴക്കതില്‍ വീട്ടില്‍, രാജേഷിന്‍റെ മകന്‍ ആദിത്യന്‍ (19) എന്നീ ആറു പ്രതികളെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് കണ്ണമംഗലത്ത് തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിന്‍റെ ഭാര്യ സുസ്മിത (40), കൃഷ്ണന്‍റെ മക്കളായ സതീഷ് (43), സുരേഷ് (41) എന്നീ 3 പ്രതികളെ ഉള്‍പ്പെടെ ഒന്പതു പേരെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

ദീപയുടെ മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച്‌ മോശമായി പോസ്റ്റ് ഇട്ടത് സുസ്മിതയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നതാണ് അടിപിടിയില്‍ കലാശിച്ചത്.

എസ്‌ഐ മാരായ എബി വര്‍ഗീസ്, സിയാദ്, എബി എം എസ്, ജിഎഎസ്‌ഐ സജു മോള്‍, എസ് സിപിഒ മാരായ ഷിബു, ശാലിനി, ഉണ്ണികൃഷ്ണന്‍, സിപിഒ മാരായ സജീര്‍ , അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ രണ്ടു കേസുകളിലായുള്ള ബാക്കിയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page