റോഡിലെ ഹമ്പില്‍ കയറി സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം; റോഡിലെ ഹമ്പില്‍ കയറിയിറങ്ങവേ ഉലഞ്ഞുവീണ സ്‌കൂട്ടർ മറിഞ്ഞ് യൂവാവ് മരിച്ചു. നഗരത്തിലെ ഓട്ടോഡ്രൈവർ അനീഷാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഓട്ടം കഴിഞ്ഞ് മുറിയിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ ഹമ്പിൽ കയറിയപ്പോൾ ഉലഞ്ഞുവീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അനീഷ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അപകടത്തില്‍ അനീഷിന്റെ സ്‌കൂട്ടര്‍ തെറിച്ചുപോയി. റോഡില്‍ തലയിടിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തുന്നതിനിടെയാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page