റോഡരുകിൽ ഇരുന്ന് പൂച്ചയുടെ പച്ച മാംസം ഭക്ഷിച്ച് യുവാവ്; വിശന്നിട്ടെന്ന് മറുപടി;അതി ദാരുണ സംഭവം മലപ്പുറത്ത്

മലപ്പുറം:മലപ്പുറം കുറ്റിപ്പുറത്ത് റോഡരുകിൽ പൂച്ചയുടെ പച്ച മാംസം ഭക്ഷിച്ച്‌ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ്  സംഭവം. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്.   കണ്ടുനിന്നവര്‍ എന്തിനാണ് പൂച്ചയെ തിന്നുന്നതെന്ന്  ചോദിച്ചപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു  യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കി.   രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നല്‍കിയ ഭക്ഷണം  കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് യുവാവ് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസ്സം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും  അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച്‌ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page