രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ വിധി  പറഞ്ഞ ജഡ്ജിയെ വധിക്കാൻ ആഹ്വാനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് എതിരെ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍.രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്‌സ്ബുക്കിലിട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്. ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പ്രതിയെ …

ലീഗിന്റെ കാസര്‍കോട് ജില്ലാ ഓഫീസ് കെട്ടിട ശിലാസ്ഥാപനം നാളെ

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ട്രഷറര്‍ സിടി അഹമ്മദലി ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എന്നിവരും മുസ്ലീം ലീഗ് …

തമിഴ്‌നാട്ടിൽ ശക്തിയാർജ്ജിച്ച് ബിജെപി; 15 മുൻ എംഎൽഎമാരും മുൻ എംപിയും  ബിജെപിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ശക്തി നേടി ബിജെപി. 15 മുൻ എംഎൽഎമാരും മുൻ എംപിയും അടക്കം 18 പേർ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്നവരിൽ ഭൂരിഭാഗവും സംസ്ഥാനത്തെ എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ അംഗത്വമെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സാന്നിധ്യം തമിഴ്നാട്ടിൽ ശക്തമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ വിജയമാണ് ഇത്രയും നേതാക്കൻമാർ ഒരുമിച്ച് ചേർന്നതെന്ന് ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി. തമിഴ്നാട് …

പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ ഉദ്യോഗാര്‍ഥി മതില്‍ ചാടി ഓടി

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം. പരീക്ഷ ഹാളിനുള്ളില്‍ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ യുവാവ് ഇറങ്ങി ഓടി. മതില്‍ ചാടി ബൈക്കില്‍ രക്ഷപെട്ടു. തിരുവനന്തപുരം പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലെ പരീക്ഷാഹാളിലാണ് തട്ടിപ്പ് ശ്രമം നടന്നത്. നേമം സ്വദേശിയാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. അമല്‍ജിത്ത് എന്നയാളാണ് ഇതു പ്രകാരം റജിസ്റ്റര്‍ നമ്പറില്‍ എത്തേണ്ടിയിരുന്നത്. പകരം എത്തിയയാള്‍ സംശയം ഉയര്‍ന്നതോടെ ഓടി രക്ഷപെടുകയായിരുന്നുവെന്ന് പിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി. …

വിദേശ സര്‍വകലാശാലകളുടെ കടന്ന് വരവ്; എസ്.എഫ്.ഐയുമായി ചര്‍ച്ച നടത്തുമെന്ന് എം.വി ഗോവിന്ദന്‍

കണ്ണുര്‍: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തുപോകാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മെറിറ്റ് പാലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുക. ഈ കാര്യം സര്‍ക്കാര്‍ ഉറപ്പാക്കും. സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ല. അതിന് എതിര് നില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ലാഭത്തിനു വേണ്ടിയുള്ള ചൂഷണം അനുവദിക്കുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ സ്വകാര്യ നിക്ഷേപം പുതിയ …

പ്രവാസി അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; നേപ്പാളിലേക്ക് മുങ്ങിയ സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നൂര്‍ഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2022 ജൂണ്‍ 26 ന് പുത്തിഗെ, മുഗുവിലെ പ്രവാസി …

അപകടമുണ്ടായപ്പോള്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; കാറിന്റെ വില തിരിച്ചു നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: അപകടമുണ്ടായപ്പോള്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്ന സംഭവത്തില്‍ കാറുടമക്ക് വാഹനത്തിന്റെ വില തിരിച്ചുനല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ക്കാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വാഹനത്തിന്റെ തുക നല്‍കേണ്ടത്.2021 ജൂണ്‍ 30ന് തിരൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മുഹമ്മദ് മുസ്ലിയാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വാഹനത്തിനും സാരമായ കേടുപാടുണ്ടായി. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് തനിക്ക് പരിക്കേറ്റത്. മാത്രമല്ല, എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവ് കൊണ്ടാണെന്നും കാട്ടി മുഹമ്മദ് മുസ്ല്യാര്‍ ഉപഭോക്തൃ കമ്മീഷനില്‍ …

അടുത്ത രണ്ടുവര്‍ഷത്തിനകം 400 ഭവനങ്ങള്‍ നിര്‍മിക്കും; പ്രഖ്യാപനവുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: കാസര്‍കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നൂതന പദ്ധതികളുമായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വര്‍ഷിക ബജറ്റ്. അടുത്ത രണ്ടുവര്‍ഷത്തിനകം 400 ഭവനം നിര്‍മ്മിക്കുന്ന നികേതനം-നവകേരള ഭവന പദ്ധതിക്ക് ഈ ബജറ്റിലൂടെ തുടക്കമിടും. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷയായി. 82.06 കോടി രൂപയുടെ വരവും, …

പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കോളേജ് അധ്യാപകൻ മരിച്ചു; മരിച്ചത് കോഴിക്കോട് കൊടുവള്ളി സ്വദേശി

തിരുവനന്തപുരം:പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് അധ്യാപകൻ മരിച്ചു. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അസി.പ്രൊഫസർ കോഴിക്കോട് കൊടുവള്ളി കുവാമ്പോഴില്‍ പൊൻപറയ്ക്കലില്‍ മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം. മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന ഷാനിറിനെ ലൈഫ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന് വർക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഘം വർക്കലയിലെത്തിയത്. …

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് മംഗളുരുവില്‍ താമസിക്കുന്ന ഛത്തീസ്ഗഡ് പാര്‍സവാര്‍ സ്വദേശി കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകാന്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടെയാണ് കാല്‍തെന്നി വീണത്. നീങ്ങിത്തുടങ്ങിയ ട്രെയിന്‍ നിര്‍ത്തിയാണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ പുറത്തെത്തിച്ചത്. കണ്ണൂര്‍ …

ത്രികോണ പ്രണയവും സ്വകാര്യ ദൃശ്യങ്ങളും; ഒടുവില്‍ കൊലപാതകം, ബിസിനസുകാരനെ കൊന്ന യുവതിയും കാമുകനും പിടിയില്‍

ഗുവാഹത്തി: പ്രണയത്തിന്റെ മറവില്‍ മുന്‍ കാമുകന്‍ കൈവശപ്പെടുത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ബിസിനസുകാരനെ സ്റ്റാര്‍ ഹോട്ടലില്‍ കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശികളായ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ സന്ദീപ് കുമാര്‍ കാംബ്ലെ (44) എന്ന ബിസിനസുകാരനെ ഗുവാഹത്തിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ച് കൊന്നുതള്ളിയ അഞ്ജലി ഷാ (25), കാമുകന്‍ ബികാഷ് കുമാര്‍ ഷാ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം രാത്രിയില്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറുന്നതിന് …

താല്‍പര്യം 16 വയസുവരെയുള്ള ആണ്‍കുട്ടികള്‍; മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മൂന്നുവര്‍ഷത്തോളം; ഒടുവില്‍ പന്നി ഫാം ഉടമയുടെ സ്വഭാവം പുറത്തായപ്പോള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റില്‍. കോട്ടയം വൈക്കം ടി വി പുരം സ്വദേശി ബൈജുവാ(50)ണ് പിടിയിലായത്കൊല്ലം ചടയമംഗലത്താണ് സംഭവം. പന്നി ഫാം നടത്തുന്ന ബൈജുപരിസരത്തുള്ള കുട്ടികളെ ഫാമിലെ ജോലികള്‍ ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചിരുന്നത്. രാത്രിയിലും ഫാമില്‍ തങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിച്ച് ആഹാരത്തിനൊപ്പം ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്ത് നല്‍കും. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കും. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം …

പിഎഫ് തുക ലഭിച്ചില്ല; പിഎഫ് ഓഫീസില്‍ വിഷം കഴിച്ച തൊഴിലാളി മരിച്ചു

കൊച്ചി: പി.എഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാ(68)ണ് മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായ ശിവരാമന്‍ മാസങ്ങള്‍ക്ക് മുമ്പേ പിഎഫ് തുക കിട്ടുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. മാസങ്ങളോളം കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് പിഎഫ് ഓഫീസില്‍ അപേക്ഷ കൊടുത്തത്. ശിവരാമന്റെ വിരമിക്കല്‍ ആനുകൂല്യം മുഴുവനും അനുവദിക്കാതെ തടഞ്ഞുവെച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുക കിട്ടാതെ വന്നപ്പോഴാണ് കൊച്ചിയിലെ റീജിയണല്‍ ഓഫീസില്‍ എത്തി ചൊവ്വാഴ്ച രാവിലെ വിഷം കഴിച്ചത്. ഉടന്‍ ജീവനക്കാരും …

മംഗളൂരുവും കേരളവും പ്രധാന വിപണന കേന്ദ്രം; 120 കിലോ കഞ്ചാവുമായി മലയാളികള്‍ അറസ്റ്റില്‍

മംഗളൂരു: ഒഡിഷയില്‍നിന്ന് 120 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ്, കണ്ണൂര്‍ പടിയൂര്‍ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 120 കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കടത്തുന്നത് സംബന്ധിച്ച് സിസിബി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരു സിസിബി ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍ എച്ച്എമ്മിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് …

കണ്ണൂരിൽ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം; വാഹന ഗതാഗതത്തിന് നിയന്ത്രണം

കണ്ണൂര്‍: പിലാത്തറ-പയ്യന്നൂര്‍ പാതയില്‍ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് ലോറി മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല. എന്നാല്‍ അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി …

കേരളത്തിൽ ഐ എസ് നേതൃത്വത്തിൽ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത കേസ്; NIA കോടതി വിധി ഇന്ന്

കൊച്ചി:കേരളത്തില്‍ ഐഎസ് ഭീകരർ സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന കേസില്‍ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് കേരളത്തില്‍ സ്‌ഫോടനങ്ങൾ നടത്താൻ ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തല്‍. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എം.എൽ.എ യുടെ വാഹനം അപകടത്തിൽപ്പെട്ടു; അപകടമുണ്ടായത് സ്കൂട്ടർ യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: എം വിൻസെന്റ് എംഎല്‍എയുടെ കാർ അപകടത്തില്‍പ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപത്തുവച്ചാണ് അപകടം. എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎല്‍എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോവളം നിയോജക മണ്ഡലം എംഎല്‍എയാണ് എം. വിന്‍സെന്റ്.

വന്ദേ ഭാരത് എക്സ്പ്രസ്സിനു നേരെ കല്ലേറ്; പ്രതി പിടിയിൽ

കോഴിക്കോട്:വടകര കണ്ണൂക്കരയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാള്‍ പിടിയില്‍. കണ്ണൂക്കര ആലോത്ത് താഴെ രവീന്ദ്രനെയാണ് ആർപിഎഫ് സംഘം പിടികൂടിയത്.കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജനുവരി 25-നായിരുന്നു കേസിന് ആസ്പദമായ സംഭവം. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ അന്വേഷണം നടന്നു വരികയായിരുന്നു. ആർപിഎഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.